കോഴിക്കോട്: കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് സ്ഥിരം ജോലി നല്‍കാനും ശിപാര്‍ശ. അടിയന്തരസഹായമായി 11 ലക്ഷം രൂപ രണ്ടുദിവസത്തിനകം നൽകാനും തീരുമാനമായിട്ടുണ്ട്. കൂടാതെ പോളിന്‍റെ മകളുടെ ഉപരിപഠനവും സർക്കാർ ഏറ്റെടുക്കും.
അതേസമയം വയനാട്ടിൽ പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി. സമരക്കാർക്കും പോലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ശക്തമായ പ്രതിഷേധം തുടരുകയാണ്.
നേരത്തെ വനംവകുപ്പ് ജീവനക്കാരുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാർ കടുവ കടിച്ചുകൊന്ന കന്നുകാലിയുടെ ജഡം അതിൽ വച്ചുകെട്ടി. വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് കീറുകയും ചെയ്തു. വാഹനത്തിൽ റീത്ത് വെക്കുകയും ചെയ്തിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പോലീസുമായി ഉന്തും തള്ളും ഉണ്ടായി.