റണ്ണൗട്ടായത് ഗില്ലിന്റെ അശ്രദ്ധ മൂലം; കളത്തിലെ പ്രശ്നത്തിൽ വിശദീകരണവുമായി രോഹിത് ശർമ

മൊഹാലി: അഫ്ഗാനിസ്താനെതിരായ ആദ്യ ട്വന്റി 20യിൽ ഒരു റൺ പോലും എടുക്കാതെയാണ് നായകൻ രോഹിത് ശർമ പുറത്തായത്. സഹ ഓപ്പണർ ശുഭ്മാൻ ഗില്ലുമായുണ്ടായ ആശയ വിനിമയത്തിലെ കുഴപ്പമാണ് താരത്തിന്റെ ഔട്ടിന് കാരണം. റണ്ണൗട്ടായതിന് പിന്നാലെ ഗില്ലുമായി കയർത്തതിന് ശേഷമാണ് താരം കളം വിട്ടത്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ശർമ.

‘ക്രിക്കറ്റിൽ റണ്ണൗട്ടുകൾ സംഭവിക്കും. റണ്ണൗട്ടുകളുണ്ടാവുമ്പോൾ നിരാശരാകും. ടീമിനായി റൺസ് കണ്ടെത്താനാണല്ലോ നാം ക്രീസിൽ ഇറങ്ങുന്നത്. എല്ലാ കാര്യങ്ങളും അനുകൂലമായി സംഭവിക്കണമെന്നില്ല. മത്സരം നമ്മൾ ജയിച്ചു, മറ്റെന്തിനെക്കാളും അതിനാണ് പ്രാധാന്യം. ശുഭ്മാൻ ഗിൽ തുടർന്നും ബാറ്റ് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം’ രോഹിത് പറഞ്ഞു.

ഇന്ത്യ മറുപടി ബാറ്റിംഗ് ചെയ്യുന്നതിനിടെ ഫസൽഹഖ് ഫറൂഖിയുടെ രണ്ടാം പന്തിൽ രോഹിത് മിഡ് ഓഫിലേക്ക് ഷോട്ട് കളിച്ചു. എന്നാൽ ബൗണ്ടറിക്ക് അനുവദിക്കാതെ ഇബ്രാഹിം സദ്രാൻ മികച്ച ഫീൽഡിലൂടെ പന്ത് പിടിക്കുകയായിരുന്നു. ഗിൽ ഈ സമയം നോൺസ്‌ട്രൈക്കറുടെ ക്രീസ് വിട്ട് അധികം പുറത്തേക്ക് പോയിരുന്നില്ല. എന്നാൽ അപ്പോഴേക്ക് രോഹിത് റൺസിനായി മറുവശത്ത് എത്തിയിരുന്നു. റൺസ് വേണ്ടെന്ന് ഗിൽ ആംഗ്യം കാണിച്ചിരുന്നെങ്കിലും രോഹിത് ശ്രദ്ധിച്ചിരുന്നില്ല. രോഹിത് റണ്ണിനായി ഓടിയത് ഗിൽ കാണാതെ പോയാലും വിനയായി. സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഗില്ലിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

 

Read Also: കോലി കളിക്കില്ല, റാഷിദും പുറത്ത്; ഇന്ത്യ- അഫ്ഗാനിസ്താൻ ടി 20 പരമ്പര ഇന്നാരംഭിക്കും

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കോഴിക്കോട്: സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ...

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു; 19 കാരന് 38 വർഷം കഠിനതടവും പിഴയും

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു;...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

Related Articles

Popular Categories

spot_imgspot_img