കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം. കൊല്ലം മാടൻനടയിലാണ് മോഷണം നടന്നത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി.(Robbery at suresh gopi’s house; accused arrested)
കൊല്ലം ഇരവിപുരം സ്വദേശി അരുൺ, ഷിംനാസ് എന്നിവരെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും ആണ് ഇവർ മോഷ്ടിച്ചത്. ഇന്ന് വൈകിട്ടോടെയാണ് മോഷണം നടന്നത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ സ്ഥിരം മോഷണം നടത്തിവരുന്ന ആളുകൾ ആണെന്ന് ഇരവിപുരം പോലീസ് പറഞ്ഞു.