web analytics

എഐ ക്യാമറ, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ്; കേരളത്തിൽ റോഡപകടവും അതുമൂലമുള്ള മരണങ്ങളും കുറഞ്ഞു; മുൻവർഷത്തെ അപേക്ഷിച്ച് 7.2 ശതമാനം കുറവ്

മുൻവർഷത്തെ അപേക്ഷിച്ച് കേരളത്തിൽ റോഡപകടങ്ങൾ മൂലം മരിച്ചവരുടെ എണ്ണം കുറഞ്ഞതായി മോട്ടർ വാഹന വകുപ്പ്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവൻരക്ഷാ സംവിധാനങ്ങൾ പൊതുജനം ശീലമാക്കിയത്,
എഐ ക്യാമറ, മോട്ടർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ നടത്തുന്ന എൻഫോഴ്സ്മെന്റ്, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, എന്നിവയാണു മരണസംഖ്യ കുറയാൻ കാരണമെന്ന് എംവിഡി പറയുന്നു.

2022ൽ മരണസംഖ്യ 4317 ആയിരുന്നെങ്കിൽ 2023ൽ അത് 4010 ആയി. 307 പേരുടെ കുറവ്. കഴിഞ്ഞ കുറച്ചു വർഷങ്ങളുടെ കണക്കെടുത്താൽ ഇത് വലിയ നേട്ടമാണെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. 2018 ൽ 4303, 2019 ൽ 4440, 2020 ൽ 2979, 2021 ൽ 3429 (2020, 21 വർഷങ്ങൾ കോവിഡ് കാലഘട്ടമായിരുന്നു) 2022 ൽ 4317 എന്നിങ്ങനെയാണ് അപകട മരണങ്ങളുടെ കണക്ക്.

2020ന്റെ തുടക്കത്തിലുണ്ടായിരുന്ന 1.40 കോടി വാഹനങ്ങളുടെ എണ്ണം നിലവിൽ ഒന്നേമുക്കാൽ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ കുറവ് എന്നതു ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം പകുതിയോടെ പ്രവർത്തനമാരംഭിച്ച എഐ ക്യാമറ അപകടമരണങ്ങൾ കുറയാനുള്ള കാരണമായിട്ടുണ്ട്.

എംവിഡിയുടെ സമൂഹമാധ്യമ പോസ്റ്റ്;

307 എന്നത് ചെറിയ കുറവല്ല.

2023ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തു വരുമ്പോൾ അപകട മരണം 2022 ലെ 4317 എന്ന നമ്പറിൽ നിന്ന് 4010 ആയി കുറഞ്ഞതായി കാണാം. അതായത് 2022 നെ അപേക്ഷിച്ച് മരണസംഖ്യയിൽ 307 പേരുടെ കുറവ്.(7.2ശതമാനം)
കഴിഞ്ഞ കുറച്ച്‌ വർഷങ്ങളുടെ കണക്കെടുത്താൽ ഇത് വലിയ ഒരു കുറവാണ് എന്ന് തന്നെ പറയേണ്ടി വരും. 2018 ൽ 4303, 2019 ൽ 4440, 2020 ൽ 2979, 2021 ൽ 3429 ( 2020, 21 വർഷങ്ങൾ കോവിഡ് കാലഘട്ടമായിരുന്നു)2022 ൽ 4317 എന്നിങ്ങനെയാണ് അപകടമരണങ്ങളുടെ കണക്ക്.

2020 ൻ്റെ തുടക്കത്തിൽ ഒരു കോടി നാൽപത് ലക്ഷമുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം നിലവിൽ ഒന്നേമുക്കാൽ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കുറവ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം പകുതിയോടെ പ്രവർത്തനമാരംഭിച്ച Al ക്യാമറ നല്ലൊരു പരിധി വരെ അപകട മരണങ്ങൾ കുറയാനുള്ള കാരണമായിട്ടുണ്ട്. കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ നടത്തുന്ന എൻഫോർസ്മെൻ്റ്, റോഡുസുരക്ഷാ പ്രവർത്തനങ്ങളും അപകടങ്ങൾ കുറയാൻ സഹായകമായി. ഭൂരിഭാഗം ആളുകളും ഹെൽമെറ്റ്, സീറ്റ് ബെൽട്ട് തുടങ്ങിയ ജീവൻ രക്ഷാ സംവിധാനങ്ങൾ ശീലമാക്കാൻ തുടങ്ങി എന്നത് നല്ല ഒരു പ്രതീക്ഷയാണ് നൽകുന്നത്. ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ അപകടങ്ങളും മരണവും ഇനിയും കുറക്കാൻ കഴിയുമെന്ന് തന്നെയാണ് ഇതിൽ നിന്നു മനസിലാവുന്നത്.അതിനായി മുഴുവൻ ജനങ്ങളുടെയും പരിപൂർണ സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

Read also; കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ യുവതി ജീവനൊടുക്കിയ നിലയിൽ; ദുരന്തം പ്രണയവിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം തികയും മുൻപേ: ദുരൂഹത

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരിവേട്ട; വിദേശ ബന്ധം അന്വേഷിച്ച് കസ്റ്റംസ്

കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരിവേട്ട; വിദേശ ബന്ധം അന്വേഷിച്ച് കസ്റ്റംസ് കൊച്ചി: നഗരത്തിലെ...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Related Articles

Popular Categories

spot_imgspot_img