ദില്ലി : 2011 മുതൽ 2021 വരെയുള്ള പത്ത് വർഷത്തെ ആഗോള റോഡ് അപകടങ്ങളുടെ കണക്ക് പരിശോധിച്ച് വിശദമായ പഠന റിപ്പോർട്ട് ലോകാരോഗ്യസംഘടന പുറത്തിറക്കി. വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും പത്ത് വർഷത്തിനിടെ റോഡ് അപകടങ്ങളിൽ അഞ്ച് ശതമാനം കുറവുണ്ട്. വികസിത രാജ്യങ്ങളിലെ മികച്ച റോഡുകൾ, വാഹന കമ്പനികൾ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയത് എല്ലാം റോഡ് അപകടങ്ങൾ കുറയാൻ കാരണമായതായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. എന്നാൽ ഇന്ത്യയിൽ അപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ വർദ്ധിച്ചു.
പത്തുവർഷത്തിനിടെ ലോകമെമ്പാടുമുള്ള റോഡപകടങ്ങളിലെ മരണങ്ങളുടെ എണ്ണം 1.25 ദശലക്ഷത്തിൽ നിന്ന് 1.19 ദശലക്ഷമായി കുറഞ്ഞു. എന്നാൽ ഇന്ത്യയിൽ മരണങ്ങൾ 2010-ൽ 1.34 ലക്ഷമായിരുന്നെങ്കിൽ 2021-ൽ 1.54 ലക്ഷമായി വർദ്ധിച്ചു. ആഗോള റോഡ് മരണങ്ങളിൽ ഇന്ത്യയുടെ പങ്ക് 11% ൽ നിന്ന് 13% ആയി ഉയർന്നു. ട്രാഫിക് അപകടങ്ങളിലെ മരണങ്ങളും പരിക്കുകളും പ്രായമായവരുടെ മരണ നിരക്ക് കൂട്ടുന്നു.കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, ബൈക്ക് യാത്രക്കാർ എന്നിവരുൾപ്പെടുന്ന മരണനിരക്ക് 50%-ലധികം വരും. മികച്ച അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ആവിശ്യകതയിലേയ്ക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് സംഘടന വ്യക്തമാക്കുന്നു. ഇന്ത്യ ഉൾപ്പെടെ 66 രാജ്യങ്ങളിൽ 2010 മുതൽ മരണങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായി. എന്നാൽ 108 രാജ്യങ്ങളിൽ മരണനിരക്ക് കുറഞ്ഞു. ശ്രദ്ധേയമായി. ഗൾഫ് രാജ്യങ്ങളിളെ റോഡ് അപകടം നേർ പകുതിയായി കുറഞ്ഞു. കർശനമായ ട്രാഫിക്ക് നിയമങ്ങളാണ് ഗൾഫ് രാജ്യങ്ങളെ വ്യത്യസ്ഥമാക്കുന്നത്.