ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന് ആദ്യ വിജയം. കാനഡയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന് തകര്‍ത്താണ് പാക് പട നിര്‍ണായക വിജയം സ്വന്തമാക്കിയത്.Rizwan half-century; Canada was crushed by 7 wickets; First win for Pakistan
ആദ്യം ബാറ്റുചെയ്ത കാനഡയെ 106 റണ്‍സിന് ഒതുക്കിയ പാകിസ്താന്‍ മറുപടി ബാറ്റിങ്ങില്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ്നഷ്ടത്തില്‍ വിജയത്തിലെത്തി. 53 പന്തില്‍ 53 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാന്റെ ഇന്നിങ്‌സാണ് പാകിസ്താന് കരുത്തായത്.
ക്യാപ്റ്റൻ ബാബർ അസം 33 റൺസെടുത്തു. സയിം അയൂബ് (12 പന്തിൽ ആറ്), ഫഖർ സമാൻ (ആറു പന്തിൽ നാല്) എന്നിവരാണ് പാക്ക് നിരയിൽ പുറത്തായ മറ്റു ബാറ്റർമാർ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കാനഡയ്ക്കായി ആരോൺ ജോൺസൺ (44 പന്തിൽ 52) അർധ സെഞ്ചറി നേടി. 20 ഓവർ ബാറ്റു ചെയ്ത കാനഡ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 106ലെത്തിയത്.
പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് ആമിർ, ഹാരിസ് റൗഫ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഷഹീൻ അഫ്രീദിയും നസീം ഷായും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
ജയത്തോടെ എ ഗ്രൂപ്പിൽ പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കാനഡയാണു നാലാമത്. അയർലൻഡിനെതിരായ അവസാന മത്സരം ജയിച്ചാലും പാക്കിസ്ഥാന് സൂപ്പർ 8 റൗണ്ട് ഉറപ്പിക്കാനാകില്ല.
ടൂര്‍ണമെന്റില്‍ മൂന്നാം മത്സരത്തിലാണ് പാക് പട ആദ്യ വിജയം സ്വന്തമാക്കുന്നത്. യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറിലും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് റണ്‍സിനും അപ്രതീക്ഷിത പരാജയം വഴങ്ങിയാണ് പാകിസ്താന് സൂപ്പര്‍ 8 ലേക്കുള്ള പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്താന്.