കൊച്ചി: നടിമാർ മാത്രമല്ല നടൻമാരും ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. വില്ലന്‍ വേഷങ്ങളിലൂടെ കയ്യടി നേടിയ നടനാണ് സുധീര്‍. പിന്നീട് നായകനായും സുധീര്‍ കയ്യടി നേടിയിട്ടുണ്ട്. കരിയറിന്റെ പീക്കില്‍ നില്‍ക്കെ വിധി ക്യാന്‍സറിന്റെ രൂപത്തിലെത്തിയും സുധീറിനെ പരീക്ഷിച്ചു.Revealing that not only actresses but also actors are victims
അതിനെയെല്ലാം അതിജീവിച്ചാണ് സുധീര്‍ ഇന്ന് ജീവിക്കുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം.
സുധീറിനെ മലയാളികള്‍ ഏറെയും കണ്ടിരിക്കുന്നത് വില്ലന്‍ വേഷങ്ങളിലാണ്. സിഐഡി മൂസയിലൂടെയായിരുന്നു സുധീറിന്റെ തുടക്കം.
ഡ്രാക്കുളയായിട്ടാണ് മലയാളികള്‍ക്ക് സുധീറിന്റെ മുഖം സുപരിചിതമാകുന്നത്. കൊച്ചിരാജാവിലെ മുത്തുവായും ഹൃദയം കവര്‍ന്ന നടനാണ് സുധീര്‍. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് സുധീര്‍.
തന്നെ മലയാള സിനിമയിലെ ഒരു സ്ത്രീ മൂന്ന് വര്‍ഷക്കാലം ഉപയോഗിച്ചുവെന്നാണ് സുധീര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധീറിന്റെ വെളിപ്പെടുത്തല്‍.
ഭാര്യ പ്രിയയും താരത്തിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. തന്റെ കുട്ടിക്കാലത്തുണ്ടായ മോശം അനുഭവങ്ങളും താരം വെളിപ്പെടുത്തുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
”എന്നെ മൂന്ന് വര്‍ഷം ഒരു സ്ത്രീ അവരുടെ കീപ്പ് ആയി വച്ചു കൊണ്ടിരുന്നു. അവര്‍ എന്നെ കൊണ്ടു നടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നിരുന്നു. വലിയൊരു ആളാണ്. അവരുടെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍.
അവര്‍ പറയുന്ന ജോലിയൊക്കെ ചെയ്യണം. ആ സമയത്ത് എനിക്ക് പടമൊന്നും ഇല്ലായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ തേച്ചു, എന്നെ ഒഴിവാക്കി വിട്ടു.
ഞാന്‍ എവിടെപ്പോയി പരാതി പറയും? എനിക്കാര് നീതി തരും? എനിക്ക് നീതി തരണം എന്ന് പോയി കോടതിയില്‍ പറഞ്ഞാല്‍ എനിക്ക് നീതി കിട്ടുമോ?” എന്നാണ് താരം ചോദിക്കുന്നത്.
എന്ത് പേരായിരിക്കും നിങ്ങള്‍ എന്നെ ഇനി വിളിക്കുക. ഞാന്‍ നുണ പറയാറില്ല. ഞാന്‍ സത്യമേ പറയാറുള്ളൂ. എന്റെ ഭാര്യയെ അടുത്തിരുത്തിയാണ് ഞാനിത് പറയുന്നത്. അവസാനമാണ് അറിയുന്നത് ചതിയാണെന്ന് അറിയുന്നത്.
ഞാന്‍ ഭാര്യയോട് കാര്യം പറഞ്ഞു. അവരുടെ റിയല്‍ എസ്റ്റേറ്റും കാര്യങ്ങളുമൊക്കെ ഞാന്‍ തന്നെയായിരുന്നു നോക്കിയിരുന്നതെന്നും സുധീര്‍ പറയുന്നു. അതേസമയം, അവരുടെ ഏക്കറു കണക്കിന് സ്ഥലം എഴുതി തരാം, പുള്ളിയെ വിട്ടു കൊടുക്കുമോ എന്നവര്‍ എന്നോട് ചോദിച്ചു എന്ന് ഭാര്യ പ്രിയയും പറയുന്നുണ്ട്.
ഇതൊക്കെ പറയാന്‍ ആര്‍ക്കാണ് ഇന്‍ഡസ്ട്രിയില്‍ ധൈര്യമുള്ളത്. എനിക്ക് അതിനുള്ള ചങ്കൂറ്റമുണ്ട്. എന്റെ ഭാര്യയേയും പിള്ളേരേയും ബോധിപ്പിച്ചാല്‍ മതി എനിക്ക്. എന്റെ ആരോഗ്യവും സിക്‌സ് പാക്കും ഒക്കെ ഉണ്ടായിരുന്ന സമയത്ത് എന്നെ പലരും ഉപയോഗിച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് ഒന്നും അറിയാത്ത കാലത്ത് എന്നെ ഒരുപാട് ആണുങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അന്ന് ബോധമില്ല, എന്ത് അറിയാനാണ്? അതിനൊക്കെ ആരോട് പോയാണ് പരാതിപ്പെടുക? എന്നെ ആരു കേള്‍ക്കും. ഇതിന് താഴെ എന്നെ ഗേ എന്ന് വിളിച്ചേക്കാം. ആയിക്കോട്ടെ, ലോകം ഇതാണ് എന്നും സുധീര്‍ പറയുന്നു.
സിനിമ തുടങ്ങിയ കാലം തൊട്ട് ഈ പ്രവണതയുണ്ട്. എല്ലാ ഭാഷകളിലും ഉണ്ട്. ആരും ആരേയും കയറി പിടിക്കുന്നതല്ല. എന്റെ കൂടെ വരുന്നോ എന്ന് ചോദിക്കുമ്പോള്‍ ഇല്ല എനിക്ക് വേറെ പണിയുണ്ടെന്ന് പറഞ്ഞാല്‍ പീഡിപ്പിക്കാന്‍ വരില്ല എന്നാണ് സുധീര്‍ പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സുധീറി്‌ന്റെ പ്രതികരണം. നേരത്തെ തനിക്കെതിരായ വ്യാജ പീഡന കേസ് മൂലം കരിയറും ജീവിതവും തകര്‍ന്നതിനെക്കുറിച്ചുള്ള സുധീറിന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തയായിരുന്നു.
മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടാകാമെന്നും നോ പറയേണ്ടിടത്ത് താൻ കൃത്യമായി നോ പറഞ്ഞിട്ടുണ്ടെന്നും നടി ശ്വേതാ മേനോൻ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ട്.
കുറച്ച് താമസിച്ചുപോയി എന്ന അഭിപ്രായമുണ്ട്. സ്ത്രീകൾ അനുഭവിക്കുന്ന കുറെ പ്രശ്നങ്ങളെപ്പറ്റി താൻ കേട്ടിട്ടുണ്ട്. സ്ത്രീകൾ സ്വയം മുന്നോട്ട് വരണമെന്നാണ് തനിക്ക് പറയാനുള്ളത്.
വളരെ സ്‌ട്രോങ്ങ് ആയ നിലപാട് കൊണ്ട് എത്രയോ സിനിമകൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ കരാർ ഒപ്പിട്ട 9 സിനിമകൾ നഷ്ടമായി. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്. ആ പവർ ഗ്രൂപ്പിൽ സ്ത്രീകളും ഉണ്ടാകുമെന്നും ശ്വേതാ മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഞാൻ അമ്മയുടെ വൈസ് പ്രസിഡൻ്റ് ആയിരുന്ന സമയത്ത് ജനറൽ ബോഡിയിൽ പോകുമ്പോൾ മൈക്കിൽ എല്ലാവരോടും ആർക്കെങ്കിലും എന്തെങ്കിലും പറയണമെങ്കിൽ മുന്നോട്ട് വരണമെന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ ആരും മുന്നോട്ട് വരാറില്ല.
എനിക്ക് പറയാനുള്ളത് ഞാൻ പറയും, ഞാൻ ആരെയും കാത്തിരിക്കാറില്ല. സ്ത്രീകൾ എന്തുകൊണ്ട് സ്ത്രീകളെ സപ്പോർട്ട് ചെയ്യുന്നില്ല എന്നെനിക്ക് മനസ്സിലാകുന്നില്ല. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അവർ പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. നിയമം മാറേണ്ട സമയം കഴിഞ്ഞു.
സിനിമയിലെ അനധികൃത വിലക്ക് എനിക്കും നേരിട്ടിട്ടുണ്ട്. രഞ്ജിത്തിനെതിരായ ആരോപണത്തിൽ പറയാനുള്ളത് അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്നാണ്’, ശ്വേതാ മേനോൻ പറഞ്ഞു.
മീഡിയ തന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. എന്നോട് ആരും മോശമായി ഒന്നും ചോദിച്ചിട്ടില്ല. എന്റെ ആവശ്യങ്ങളിൽ നിർബന്ധം പിടിച്ചിരുന്നു. പീരിയഡ്സ് ഉള്ള സമയത്ത് വേറൊരു ഷോട്ട് വച്ചാൽ അത് ചെയ്യാൻ പറ്റില്ലെന്നു പറയും. നമ്മൾ പറഞ്ഞാൽ അല്ലേ അത് അവർക്കും അറിയാൻ പറ്റൂ. അത് തുറന്നു പറയണമെന്നും ശ്വേതാ മേനോൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, രഞ്ജിത്ത് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. പിന്നാലെ രേവതി സമ്പത്തും വെളിപ്പെടുത്തൽ നടത്തി.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാലേരി മാണിക്യത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത് ശ്വേതാ മേനോനായിരുന്നു.
സിനിമയിൽ നടിമാർ നേരിടുന്ന ചൂഷണങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് തെളിയിക്കുന്ന നടി ഉഷയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
32 വർഷങ്ങൾക്ക് മുൻപ് താൻ ചലച്ചിത്ര മേഖലയിൽ നേരിട്ട മോശം അനുഭവങ്ങൾ ചങ്കുറ്റത്തോടെ തുറന്നു പറയുന്ന നടിയെ വീഡിയോയിൽ കാണാം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 1992 ല്‍ എടുത്ത വീഡിയോ വീണ്ടും ഇതാ ചർച്ചകളിൽ ഇടം പിടിക്കുന്നു.
https://www.instagram.com/avmunniarchives/?e=b8ccee64-dae3-4582-ae0e-f8200f490ebd&g=5
സിനിമ ലോകത്ത് ആരോപണങ്ങളില്‍ ശക്തമായ നടപടി വേണമെന്ന് ആദ്യം പ്രസ്താവന നടത്തിയ നടിമാരില്‍ ഒരാളാണ് ഉഷ. പല സ്ത്രീകളും പരാതി പറയാൻ മടിക്കുന്നു. ഞാൻ പോലും ഒരു അവസരത്തിൽ അഭിനയം നിർത്തേണ്ട സാഹചര്യത്തിൽ എത്തി.
സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. സർക്കാരും സാംസ്കാരിക വകുപ്പും ശക്തമായി ഇടപെടണം. ഒറ്റപ്പെട്ട മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും ഉഷ തുറന്നു പറഞ്ഞു.
കിരീടം, ചെങ്കോല്‍ അടക്കം ഒരുകാലത്തെ ഹിറ്റ് ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്ത ഉഷയുടെ പഴയൊരു അഭിമുഖം ഇപ്പോള്‍ വൈറലാകുകയാണ്. 1992 ല്‍ എടുത്ത അഭിമുഖത്തില്‍ സിനിമ ലോകത്ത് നിന്നും തനിക്ക് മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് ഉഷ പറയുന്നു. സിനിമ ലോകം ബര്‍മുഡ ട്രയാംഗിള്‍ ആണെന്നും വീഡിയോയില്‍ ഉഷ പറയുന്നുണ്ട്.
എവിഎം ഉണ്ണി ആര്‍ക്കേവ് എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്. സിനിമയിലുള്ള ആളുകളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് വീഡിയോയില്‍ ഉഷ പറയുന്നുണ്ട്. സിനിമ രംഗം മാഫിയ സംഘമാണെന്നും ഉഷ പറയുന്നുണ്ട്. എന്‍റെ അനുഭവം വച്ചാണ് ഇത് പറയുന്നതെന്നും ഉഷ പറയുന്നു.
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 1992 ല്‍ ഒരു നടി പറഞ്ഞ കാര്യമാണ് പലരും ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. അതായത് പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണമാണ് ഇപ്പോള്‍ പുറത്തുവരുന്നത് എന്നാണ് പലരും പറയുന്നത്. എന്തായാലും ഉഷ താന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും പറയുന്നത്. അതിനാല്‍ തന്നെ ഇവിടെ ഒരു മാറ്റവും വന്നില്ലെന്നാണ് മറ്റു ചിലര്‍ നിരീക്ഷിക്കുന്നത്.