News4media TOP NEWS
നഴ്സിങ് വിദ്യാർഥിനി അമ്മുവിന്റെ മരണം; പത്തനംതിട്ടയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രതിപക്ഷവും ഒന്ന്, രണ്ട് ക്ലാസുകളിലെ 30 വിദ്യാർത്ഥികൾക്ക് മുണ്ടിനീര്; മഞ്ചേരിയിൽ സ്കൂൾ അടച്ചു ഇടുക്കി രാജാക്കാട് അച്ഛനും മകനും ചേർന്ന് മോഷ്ടിച്ചത് മൂന്നു ലക്ഷത്തിൻ്റെ ഏലക്ക ; ഒടുവിൽ മകൻ അറസ്റ്റിൽ

ഇനി വർദ്ധക്യത്തോട് വിടപറയാം; പ്രായത്തെ കുറയ്ക്കുന്ന എൻസൈം കണ്ടെത്തി ഗവേഷകർ

ഇനി വർദ്ധക്യത്തോട് വിടപറയാം; പ്രായത്തെ കുറയ്ക്കുന്ന എൻസൈം കണ്ടെത്തി ഗവേഷകർ
June 26, 2024

പ്രായം മുന്നോട്ടുപോകുന്നത് അംഗീകരിക്കാൻ നമുക്കൊക്കെ മടിയാണ്. വാർദ്ധക്യത്തിലേക്കെത്തുന്നുവെന്ന തോന്നൽ പോലും ചിലരെ അലോസരപ്പെടുത്തുന്നു. വർധക്ത്യം പിടിച്ചു നിർത്തുമെന്ന വാഗ്ദാനവുമായി വന്ന മരുന്നുകളൊക്കെ വന്നപോലെ അപ്രത്യക്ഷമായി. അതിനു പ്രത്യേക മരുന്നില്ല എന്നതാണ് സത്യവും. എന്നാൽ, അതിനൊരു അവസാനമാകുന്നെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. (Researchers have discovered an enzyme that can reverse aging)

ഫാറ്റി ആസിഡുകളും ഗ്ലിസറോളും പോലുള്ള കൊഴുപ്പ് ഉപോൽപ്പന്നങ്ങൾ ആയുസ്സ് കുറയ്ക്കുന്നതിനും കൂടുതൽ വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകുമെന്ന് ഗവേഷകർ നേരത്തെ കണ്ടെത്തിയതാണ്. ഇത് വാർദ്ധക്യത്തിന്റെ കാരണങ്ങളിൽ ഒന്നാണ്. നമ്മുടെ ശരീരത്തിലെ ഈ ഉപോൽപ്പന്നങ്ങളുടെ അളവ് കുറയ്ക്കാൻ ADH-1 എന്ന എൻസൈം ഉപയോഗിക്കാമെന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഫാറ്റി ആസിഡുകളെ ശരീരത്തിലെ കൊഴുപ്പിൻ്റെ നിർമ്മാണ ബ്ലോക്കുകൾ എന്ന് വിളിക്കുന്നു. ശരീരത്തിൻ്റെ അവശ്യ പ്രവർത്തനങ്ങൾക്ക് ഇത് ആവശ്യമാണ്, പക്ഷേ അതിന്റെ ഉപോല്പന്നങ്ങൾ പ്രശ്നക്കാരാണ്. ഇത് ഉപാപചയ പ്രക്രിയകളെ തടസ്സപ്പെടുത്തുകയും വീക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇത് ആയുസ്സ് കുറയ്ക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങൾക്കും ഇടയാക്കും.

“ഹാനികരമായ കൊഴുപ്പ് ഉപോൽപ്പന്നങ്ങൾ കുറയ്ക്കുന്നത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും തൽഫലമായി സാധാരണ രോഗങ്ങൾ തടയാനും സഹായിക്കുമോ എന്ന് ഞാനും എൻ്റെ ഗവേഷണ സംഘവും ചിന്തിച്ചു.” വിർജീനിയ സർവകലാശാലയിലെ ബയോളജി ആൻഡ് സെൽ ബയോളജി അസോസിയേറ്റ് പ്രൊഫസർ എയ്‌ലീൻ ജോർജലീന ഒ’റൂർക്ക് പറയുന്നു.

നെമറ്റോഡ് കൈനോർഹാബ്ഡിറ്റിസ് എലിഗൻസ് എന്ന വിരകളിലാണ് പരീക്ഷണം നടത്തിയത്. ഭക്ഷണംനിയന്ത്രിച്ച സാഹചര്യങ്ങളിൽ ഇവ ഏകദേശം 40% കൂടുതൽ കാലം ജീവിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഈ ദീർഘകാല വിരകളുടെ ശരീരത്തിലെ ഗ്ലിസറോൾ അളവ് ഭക്ഷണ നിയന്ത്രണമില്ലാത്ത ഹ്രസ്വകാല വിരകളേക്കാൾ കുറവാണെന്ന് കണ്ടെത്തിയതായും
ADH-1 ൻ്റെ ഉയർന്ന പ്രവർത്തനം ഗ്ലിസറോളിൻ്റെ അളവ് കുറയ്ക്കുന്നതിലേക്ക് നയിച്ചതായും ശാസ്ത്രജ്ഞർ പറയുന്നു.

”ഗ്ലിസറോൾ ചേർത്ത ഭക്ഷണം നൽകിയപ്പോൾ വിരകളുടെ ആയുസ്സ് 30 ശതമാനം കുറഞ്ഞതായി കണ്ടെത്തി. മറുവശത്ത്, ADH-1 എന്ന എൻസൈം കൂടുതൽ ഉൽപ്പാദിപ്പിക്കുന്നതിനായി ജനിതകമാറ്റം വരുത്തിയ മൃഗങ്ങളിൽ ഗ്ലിസറോളിൻ്റെ അളവ് കുറവാണ്. അവർ ആരോഗ്യത്തോടെ തുടർന്നു, കൂടുതൽ കാലം ജീവിച്ചു”. ഗവേഷകർ വ്യക്തമാക്കി. ADH-1 ഉൾപ്പെടുന്ന ഹെൽത്ത് ഉല്പന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.

Related Articles
News4media
  • Health
  • India
  • News

ലോകത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അഞ്ചാംപനി സാധ്യത വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ നടുക്കു...

News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • International
  • News
  • News4 Special
  • Top News

ഡോക്ടറില്ല, നഴ്സും: ചെന്നാൽ ഉടൻ പരിശോധിച്ച് സ്വയം മരുന്ന് എഴുതിത്തരും ഈ ക്ലിനിക് !

News4media
  • Health
  • News4 Special

മദ്യപിച്ചില്ലെങ്കിൽ കൈവിറയ്ക്കും, ടെൻഷനാകും എന്നൊക്കെ എന്നു പറയുന്നവരേ…. ഹാംഗ്‌സൈറ്റിക്ക് പിന്നിലെ യ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]