ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയത്തിനരികിലെന്ന് സൂചന. തുരങ്കം തുളയ്ക്കാൻ ഇനി 18 മീറ്റർ കൂടി മാത്രമേയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. കൂറ്റൻ ആഗർയന്ത്രം ഉപയോഗിച്ചാണ് തുരങ്കം തുളയ്ക്കുന്നത്. ‘അടുത്ത 24 മണിക്കൂറിനുള്ളിൽ, അതായത് ഇന്ന് രാത്രിയിലോ അല്ലെങ്കിൽ നാളെയോ ഒരു വലിയ വാർത്ത പ്രതീക്ഷിക്കാം’ രക്ഷാദൗത്യസംഘം അറിയിച്ചു.
’39 മീറ്റർ ഡ്രില്ലിംഗ് പൂർത്തിയായി എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. തൊഴിലാളികൾ 57 മീറ്റർ അടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കാക്കുന്നത്. ഇനി 18 മീറ്റർ മാത്രമേ അവശേഷിക്കുന്നുള്ളൂ’, ഉത്തരാഖണ്ഡ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മഹമൂദ് അഹമ്മദ് പറഞ്ഞു.
അപകടം നടന്ന് 11-ാം ദിവസത്തിൽ തുടരുന്ന രക്ഷാപ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവാകുന്ന പ്രക്രിയ തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള വഴി നൽകുന്നതിനായി തുരന്ന ദ്വാരങ്ങളിലേക്ക് ഘടിപ്പിക്കാനുള്ള പൈപ്പുകളുടെ വെൽഡിങ് ആണെന്നും അഹമ്മദ് പറഞ്ഞു.
വെൽഡിങ് ആണ് ഏറ്റവും പ്രധാനം.ഇതിന് സമയമെടുക്കും. തുളയ്ക്കാൻ അധികം സമയമെടുക്കില്ല. 18 മീറ്റർ പൈപ്പുകൾ, അതായത് മൂന്ന് ഭാഗങ്ങൾ ഉള്ളിലെത്തിക്കാൻ ഏകദേശം 15 മണിക്കൂർ എടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തടസ്സങ്ങളൊന്നുമില്ലെങ്കിൽ, ഇന്ന് രാത്രിയോ നാളെ രാവിലെയോ വലിയ വാർത്ത ലഭിച്ചേക്കാം. അത് ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു. ത്വരിതഗതിയിലുള്ള നടപടികളാണ് നടന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇനി ശേഷിക്കുന്ന ഭാഗം വളരെ നിർണായകമാണെന്നും അഹമ്മദ് വ്യക്തമാക്കി.
കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യം തിരിച്ചടിയായത് അവശിഷ്ടങ്ങൾക്കിടയിലെ സ്റ്റീൽ കഷണങ്ങളും പാറക്കല്ലുകളും. നവംബർ 12-ന് കൂറ്റൻ ആഗർയന്ത്രം ഉപയോഗിച്ച് ആരംഭിച്ച തുളയ്ക്കൽ തുരങ്കം കൂടുതൽ തകരാനിടയാക്കുമെന്നും തൊഴിലാളികളുടെ ജീവന് ഭീഷണിയാകുമെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് നിർത്തിവെച്ചത്. തുടർന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന പ്രദേശം ശക്തിപ്പെടുത്തിയാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്.
Read Also ‘പിണറായിവിജയനെ പോലെ ഒരു ഭരണാധികാരി ലോകത്തെങ്ങുമില്ല; അദ്ദേഹമാണെന്റെ ഇപ്പോഴത്തെ ദൈവം’; നടൻ ഭീമൻ രഘു :