കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ താത്കാലിക സ്റ്റേജ് നിർമിച്ചത് ജിസിഡിഎയുടെ അനുമതി വാങ്ങാതെ! ബാരിക്കേഡിനു പകരം റിബണ്‍ വലിച്ചുകെട്ടി; മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൻ സുരക്ഷ വീഴ്ച

കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ താത്കാലിക സ്റ്റേജ് നിർമിച്ചത് ജിസിഡിഎയുടെ അനുമതി വാങ്ങാതെയെന്ന് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂസ് 4 മീഡിയ ജിസിഡിഎ അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് അനുമതി നൽകിയതായി അറിവില്ലെന്ന് വ്യക്തമാക്കിയത്.

സ്റ്റേജ് നിർമിച്ചത് പ്ലൈവുഡ് ഉപയോഗിച്ചാണ്. ഇത്തരത്തിൽ സ്റ്റേജ് നിർമിക്കുന്നതിന് ഫയർഫോഴ്സ്, ദുരന്തനിവാരണ അതോറിറ്റി തുടങ്ങി നിരവധി വകുപ്പുകളുടെ അനുമതി ആവശ്യമുണ്ടെന്നും ജിസിഡിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

അന്താരാഷ്ട്ര പദവിയുള്ള സ്റ്റേഡിയമായിട്ടും സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും ജാഗ്രതയില്ലായിരുന്നെന്ന് ഈ അപകടത്തില്‍ നിന്നും മനസിലാകും. മുകളിലത്തെ നിലയില്‍ ബാരിക്കേഡിനു പകരം റിബണ്‍ വലിച്ചുകെട്ടിയ സുരക്ഷയാണ് സംഘാടകർ ഒരുക്കിയത്. മന്ത്രിയും എംഎല്‍എയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടിയായിരുന്നു ഇന്ന് വൈകിട്ട് കലൂരില്‍ നടന്നത്. ഉമ തോമസ്  സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കാനാനെത്തിയപ്പോഴായിരുന്നു അപകടം . 20 അടി മുകളില്‍നിന്നായിരുന്നു വീഴ്ച. 

സുരക്ഷാവീഴ്ചയാണ് ഉമ തോമസ് എംഎല്‍എയ്ക്ക് സംഭവിച്ച അപകടത്തിനു കാരണമെന്ന് പ്രാഥമിക പരിശോധനയില്‍ നിന്നുതന്നെ വ്യക്തമാണെന്ന് അധികൃതർ തന്നെ പറയുന്നു. 

നൃത്തപരിപാടി തുടങ്ങി 10മിനിറ്റ് കഴിഞ്ഞാണ് എംഎല്‍എ സ്റ്റേഡിയത്തിലെ ഗാലറിയിലെത്തിയത്. കോണിപ്പടി കയറിയാണ് ഒന്നാംനിലയിലെത്തിയത് . ഗാലറിയുടെ അപ്പുറത്തെ വശത്തിരിക്കുന്ന മന്ത്രി സജി ചെറിയാനോടടക്കം സംസാരിച്ച ശേഷമാണ് എംഎല്‍എ ഗാലറിയുടെ മറു വശത്തേക്കെത്തിയത്. കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ വീഴാന്‍ പോയപ്പോള്‍ റിബണില്‍ പിടിക്കുകയും പിന്നാലെ താഴേക്ക് വീഴുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു

18 അടി ഉയരത്തിലാണ് സ്റ്റേജുണ്ടായിരുന്നതെന്നും താഴേക്ക് ആൾ വീഴാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ‘സ്റ്റേജിൽ കുറച്ച് സ്ഥലം മാത്രമാണുണ്ടായിരുന്നത്. അവിടെ കസേരയിട്ടാൽ പിന്നീട് അതിലൂടെ നടക്കാനുള്ള സ്ഥലം പോലുമില്ലായിരുന്നു. 

ആദ്യം വന്നിരുന്നത് സജി ചെറിയാനാണ്. അതിനുശേഷം ഉമാ തോമസ് വന്നു. മൂന്നു വരികളായാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. സ്റ്റേജിന് മുകളിൽ സംഗീത പരിപാടിയുമുണ്ടായിരുന്നു.

 മുകളിൽ നിന്ന് ഒന്നാമത്തെ വരിയിലേക്ക് ഉമാ തോമസ് നടന്നുവന്നു. അവിടുത്തെ കസേരയിലേക്ക് ഇരിക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് പോവുകയും റിബ്ബൺ പോലെ കെട്ടിയ കൈവരിയിൽ പിടിക്കുകയുമായിരുന്നു.’- ദൃക്സാക്ഷി പറയുന്നു.

അതേസമയം തലച്ചോറിലും നടുവിനും ചതവുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വസകോശത്തിനും പരുക്കുണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല. 

തുടര്‍ചികില്‍സയില്‍ തീരുമാനം 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷമെന്നും ഡോക്ടര്‍മാര്‍ മാധ്യമങ്ങളോടു പറഞ്ഞു. എംഎല്‍എയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.  സുരക്ഷാ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൊച്ചി ഡിസിപി കെ.എസ്.സുദര്‍ശന്‍ അറിയിച്ചു.  

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് മുംബൈ: വഞ്ചനാക്കേസിൽ ബോളിവുഡ് താരം ശിൽപാ...

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

Related Articles

Popular Categories

spot_imgspot_img