ചർമ്മത്തിൽ ഉണ്ടാവുന്ന ചെറിയ വ്യത്യാസങ്ങൾ വരെ പലരുടെയും ഉറക്കം കളയാറുണ്ട്. എല്ലാവരുടെയും ചർമം ഒരു പോലെ ആവില്ല. ചിലർക്ക് വരണ്ട ചർമമാണെങ്കിൽ ചിലർക്ക് എണ്ണമയമുള്ള ചർമം ആയിരിക്കും. സെബാസിയസ് ഗ്രന്ഥികൾ അധിക സെബം ഉൽപ്പാദിപ്പിക്കുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന് പിന്നിലെ കാരണം. ഇതുമൂലം ചർമ്മത്തിലെ സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യും. എണ്ണമയമുള്ള ചർമ്മം ഇല്ലാതെയാക്കാൻ ചില പൊടികൈകൾ നോക്കാം
* എണ്ണമയമുള്ള ചർമ്മമുള്ളവർ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. അമിതമായി എണ്ണമയം ഉള്ളതായി തോന്നുമ്പോൾ വീര്യം കുറഞ്ഞ സോപ്പോ ഫേസ് വാഷോ ഉപയോഗിച്ച് മുഖം കഴുകാം. ദിവസത്തിൽ രണ്ടു തവണയെങ്കിലും മുഖം കഴുകാൻ മറക്കരുത്.
*എണ്ണമയമാണെന്നുകരുതി മോയ്സ്ചറൈസർ വേണ്ടെന്നു വയ്ക്കരുത്. ഇത്തരം ചർമ്മത്തിന് വേണ്ടി തയ്യറാക്കിയ മോയ്സ്ചറൈസർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് അധിക എണ്ണം നീക്കം ചെയ്യാൻ സഹായിക്കും. സൺസ്ക്രീൻ ഉപയോഗിക്കാനും മറക്കരുത്.
*ചർമ്മം അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് സ്ക്രബ് ചെയ്യുന്നത്. നിർജ്ജീവ ചർമ്മവും അഴുക്കും അകറ്റാൻ ഇത് സഹായിക്കും.
* എണ്ണമയമുള്ളവർ അമിതമായി മേക്കപ്പ് ചെയ്യുന്നതും ഒഴിവാക്കണം. ഇത് ചർമത്തിലെ സുഷിരങ്ങൾ അടയാൻ കാരണമാകും. മാത്രമല്ല ചർമ്മത്തിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുകയും അമിത എണ്ണ ഉത്പാദിപ്പിക്കുകയും ചെയ്യും.
*ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ സെബം, എണ്ണ എന്നിവയുടെ ഉത്പാദനം കുറയ്ക്കാൻ സഹായക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താൻ ദിവസവും 8–9 ഗ്ലാസ് വരെ വെള്ളം കുടിക്കാം.
Read Also:വൃക്കയിലെ കല്ലുകൾ തടയാൻ ഈ ഭക്ഷണങ്ങൾ മതി