കൊച്ചി: മട്ടാഞ്ചേരി സബ് ജയിലിൽ റിമാൻഡ് പ്രതിയുടെ ക്രൂരമായ ആക്രമണം.
ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ കൈ പ്രതി തല്ലിയൊടിച്ചു.
അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ റിജുമോൻ, ബിനു നാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ തൻസീർ എന്ന പ്രതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് ജയിലിനുള്ളിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
പ്രഭാതഭക്ഷണത്തിന് ശേഷം പുറത്തിറങ്ങിയ പ്രതി തൻസീറിനോട് സെല്ലിലേക്ക് തിരികെ കയറാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ഇരുമ്പ് മൂടി കൊണ്ട് ആക്രമണം; പുറത്തിറങ്ങിയാൽ കൊലപ്പെടുത്തുമെന്ന് ഭീഷണി
ഇതിൽ പ്രകോപിതനായ പ്രതി, കുടിവെള്ള പാത്രത്തിന്റെ ഇരുമ്പ് മൂടി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ഇരുമ്പ് മൂടി കൊണ്ട് റിജുമോന്റെ വലതു കൈ തല്ലിയൊടിച്ചു. ഇത് തടയാൻ എത്തിയ ബിനു നാരായണന്റെ കൈ പിടിച്ചുതിരിക്കുകയും ഒടിവ് സംഭവിക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നാലെ, താൻ ജയിലിന് പുറത്തിറങ്ങിയാൽ ഇരുവരേയും കൊലപ്പെടുത്തുമെന്ന് പ്രതി പരസ്യമായി ഭീഷണി മുഴക്കി.
തെരഞ്ഞെടുപ്പ് തോൽവി വൈരാഗ്യം; സിപിഎം മുൻ നേതാവിന് ക്രൂര മർദനം, പ്രാദേശിക നേതാവ് ഉൾപ്പെടെ അറസ്റ്റിൽ
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി: പുതിയ വകുപ്പുകൾ ചുമത്തി പോലീസ്
തോപ്പുംപടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായ തൻസീർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
നിലവിൽ ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം 118 (2), 121 (2), 132, 351 (2) എന്നീ വകുപ്പുകൾ ചുമത്തി പുതിയ കേസെടുത്തു.
കോടതി അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തും
പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ കോടതിയുടെ അനുമതിയോടെ മാത്രമേ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ.
പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്.
English Summary:
In a violent incident at Mattancherry Sub Jail, a remand prisoner named Tanzeer attacked two assistant prison officers, Rijumon and Binu Narayanan. The incident occurred on Wednesday morning when the officers asked the accused to return to his cell after breakfast. Tanzeer used a heavy iron lid of a water container to hit the officers, resulting in fractures to both of their right hands.









