ഗുഡ് സർട്ടിഫിക്കറ്റിൽ ചുവന്ന വര… സഹതടവുകാരിക്ക് നേരെ മർദ്ദനം, കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്

കണ്ണൂർ: കാരണവർ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂർ വനിതാ ജയിലിലെ സഹതടവുകാരിയായ വിദേശ വനിതയെ മർദ്ദിച്ചതിനാണ് കേസ്. ഈ മാസം 24നായിരുന്നു സംഭവം. ലഹരി കേസിൽ ജയിലിൽ കഴിയുന്ന നൈജീരിയ സ്വദേശിക്ക് നേരെയായിരുന്നു മർദ്ദനം. ഷെറിനും തടവുകാരിയായ സുഹൃത്തും ചേർന്ന് മർദ്ദിച്ചു എന്നാണ്എ ഫ്‌ഐആർ. ഇന്നലെയാണ് വിഷയത്തിൽ ഷെറിനെതിരെ കേസെടുത്തത്. ഷെറിന് ശിക്ഷായിളവ് നൽകാനുള്ള മന്ത്രിസഭയുടെ ഉത്തരവ് ഗവർണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ്.

ഷെറിന്റെ ജീവപര്യന്തം 14 വർഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നത്. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചായിരുന്നു ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. മാത്രമല്ല തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു.

എന്നാൽ മന്ത്രി സഭയുടെ ഈ തീരുമാനത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു. ഷെറിന് ശിക്ഷയിൽ ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഗവർണർ ഫയലിൽ ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു.

2009 നവംബർ ഏഴിനാണു ഷെറിന്റെ ഭർതൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവരെ മരുമകൾ ഷെറിൻ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവരുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാമെന്ന നിബന്ധനയോടെയാണ് 2001ൽ ഇവർ വിവാഹിതരായത്. പക്ഷേ ഷെറിന്റെ അതിരുകടന്ന ബന്ധങ്ങൾ പുറത്തറിഞ്ഞതോടെയാണ് ഭർതൃപിതാവിനെ ഷെറിൻ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം

രാജ്യത്തെ '' മിഗ് 21'' യുഗാന്ത്യം ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും...

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ

ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ ലണ്ടൻ: യുകെയിൽ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍...

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍!

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍! തിരുവനന്തപുരം:...

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം വയനാട്: സുൽത്താൻബത്തേരി വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു....

Related Articles

Popular Categories

spot_imgspot_img