web analytics

ഭക്ഷ്യവസ്തുക്കള്‍ ശുചിമുറിയില്‍,ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍ വച്ച്;ശബരിമലയിൽ ഭക്ഷ്യ സുരക്ഷ കർശനമാക്കി

തിരുവനന്തപുരം: ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധനകൾ ശക്തമാക്കി.

സംസ്ഥാനത്ത് പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ 350 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 60 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. 292 ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധനയ്ക്കായി അയച്ചു.

തീർത്ഥകേന്ദ്രങ്ങളിലും ഇടത്താവളങ്ങളിലും ഭക്ഷണസുരക്ഷ ഉറപ്പുവരുത്താനുള്ള പ്രത്യേക നടപടികളാണ് ആരംഭിച്ചത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ സജ്ജമാണ്.

അപ്പം-അരവണ നിർമ്മാണം മുതൽ അസംസ്കൃത വസ്തുക്കൾ വരെ പരിശോധന

ഭക്ഷണമായി നൽകുന്ന അപ്പം, അരവണ എന്നിവയുടെ സുരക്ഷിതത്വം പരിശോധിക്കാൻ സന്നിധാനത്ത് ലാബ് ഒരുക്കിയിട്ടുണ്ട്.

നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാര പരിശോധന പമ്പയിലുള്ള ലാബിലാണ് നടക്കുന്നത്.

ഫുഡ് സേഫ്റ്റി ഓൺ വീൽസ് എത്തി; സ്ഥലത്തുതന്നെ സാമ്പിള് പരിശോധന

നിലയ്ക്കലിലും എരുമേലിയിലും പ്രവർത്തിക്കുന്ന ഫുഡ് സേഫ്റ്റി ഓൺ വീൽസ് വഴി ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നു.

കൂടാതെ പത്തനംതിട്ടയിലെ ജില്ലാ ഭക്ഷ്യസുരക്ഷാ ലാബിലും തിരുവനന്തപുരം ലാബിലും ഔദ്യോഗിക പരിശോധനകൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

മെനുവിൽ മാറ്റം; ശബരിമലയിൽ അയ്യപ്പന്മാർക്ക് ഇനിമുതൽ സദ്യ നൽകും

തീർത്ഥാടകരും ഭക്ഷ്യ സംരംഭകരും സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.

ഭക്ഷ്യസംരംഭകർക്ക് ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച ബോധവൽക്കരണ ക്ലാസുകളും എട്ടിടങ്ങളിൽ സംഘടിപ്പിച്ചു.

ആറ് ഭാഷകളിൽ അച്ചടിച്ച ഭക്ഷ്യസുരക്ഷാ ലഘുലേഖകളും വിതരണം; സുരക്ഷാ സന്ദേശം ജനങ്ങളിലേക്ക്

ലൈസൻസ് രജിസ്ട്രേഷൻ മെലകൾ രണ്ട് സ്ഥലങ്ങളിലും നടന്നു. ആറു ഭാഷകളിൽ അച്ചടിച്ച ഭക്ഷ്യസുരക്ഷാ ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം, പന്തളം കടയ്ക്കാട്ട് വൃത്തിഹീനമായ പ്രവർത്തനം നടത്തിയ മൂന്നു ഹോട്ടലുകൾ പൂട്ടി. ശുചിമുറിയിലായിരുന്നു ഭക്ഷ്യവസ്തു സൂക്ഷിച്ചിരുന്നതെന്നും ചിക്കൻ ക്ലോസറ്റിന്റെ മുകളില്‍ത്തന്നെ കഴുകിയിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയായ സാഹചര്യത്തിൽ കർശന നടപടി സ്വീകരിച്ചുവെന്ന് അധികൃതർ അറിയിച്ചു.

ശബരിമല തീർത്ഥകാലം മുഴുവൻ ഭക്ഷ്യനിലവാരം ഉറപ്പുവരുത്താൻ കൂടുതൽ പരിശോധനകൾ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

English Summary

Kerala has issued a food safety red alert during the Sabarimala pilgrimage season, conducting 350 inspections and collecting 292 samples for testing. Labs at Sannidhanam and Pamba are checking offerings like appam and aravana. Food Safety On Wheels units operate at key locations. Awareness programs have been held, and three hotels in Pandalam were shut down for unhygienic food practices.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം തിരുവനന്തപുരം:...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം തിരുവനന്തപുരം: ഇന്നത്തെ ദിനത്തിൽ...

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം പൊലീസിനെ വട്ടംചുറ്റിച്ചു

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം...

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ തിരുവനന്തപുരം: “എടാ...

Related Articles

Popular Categories

spot_imgspot_img