മായാവി എന്ന എവർഗ്രീൻ കഥയിലെ കഥാപാത്രങ്ങളായി മലയാളി ചലച്ചിത്ര താരങ്ങൾ എത്തിയാൽ എങ്ങെയുണ്ടാകും. അതിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ എഐ ചിത്രങ്ങളിലാണ് മായാവിയും കുട്ടൂസനും ലുട്ടാപ്പിയും ഡാകിനിയുമൊക്കെയായത് ഇവരാണ്.
മലയാളത്തിലെ ജനപ്രിയ താരങ്ങളെല്ലാം മായാവിയിലെ കഥാപാത്രങ്ങളായിട്ടുണ്ട്.
രാജുവിനെയും രാധയെയും മിന്നൽ വേഗത്തിൽ രക്ഷിക്കാനെത്തുന്ന മായവിയായത് യുവതാരം ടൊവിനോയാണ്.
ഡാകിനി തള്ളയായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് എത്തിയിരിക്കുന്നത്. ലുട്ടാപ്പിയായും കുട്ടൂസനായും സൗബിൻ ഷാഹിറും എത്തിയിട്ടുണ്ട്. ഓരോ കഥാപാത്ര സൃഷ്ടിയും അതിമനോഹരം. രാജുവും രാധയുമായി യുവതാരങ്ങളായ ബേസിലും അനശ്വര രാജനും.
‘പെർഫെക്ട് കാസ്റ്റ്’, എന്ന് പറഞ്ഞാണ് ഫോട്ടോകൾ വിവിധ സോഷ്യൽ മീഡിയ പേജുകളിൽ ഇപ്പോൾ പ്രചരിക്കുന്നത്. കാസർകോട് സ്വദേശിയായ ദീപേഷ് ആണ് ഈ വൈറൽ കലാസൃഷ്ടിക്ക് പിന്നിൽ. ലേസി ഡിസൈനർ എന്ന ദീപേഷിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് വിവിധ പേജുകളിലേക്ക് ഷെയർ ചെയ്യപ്പെടുകയായിരുന്നു.