വേനൽ കടുത്തതോടെ ജ്യൂസുകൾക്കും കൂൾ ഡ്രിങ്ക്സുകൾക്കും ഭയങ്കര ഡിമാന്റാണ്. ജ്യൂസുകൾക്ക് ആവശ്യക്കാർ ഏറിയതോടെ ഫ്രൂട്സിനും വില കൂടിയിരിക്കുകയാണ്. സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ് പൈനാപ്പിള്‍ വില. ഒരു വർഷം മുൻപ് കിലോഗ്രാമിന് 20 രൂപയിലേക്കു കൂപ്പുകുത്തിയ വില ഇപ്പോൾ 70 മുതൽ 80 രൂപ വരെ എത്തിയിരിക്കുന്നു. മൊത്ത വിപണിയിൽ 60 മുതൽ 65 രൂപ വരെയാണ് ഒരുകിലോ പൈനാപ്പിളിന്റെ വില. വേനല്‍ കടുത്തതോടെ ഉത്പാദനത്തിലുണ്ടായ കുറവും, കേരളത്തിലും, വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും ആവശ്യക്കാരേറിയതുമാണ് വില വര്‍ധനയ്ക്കിടയാക്കിയത്.
കഴിഞ്ഞ വര്‍ഷം അഞ്ച് മുതല്‍ ഒമ്പത് രൂപക്കുവരെ ലഭിച്ച വിത്തിന് ഇപ്പോള്‍ 15 രൂപയാണ്. പൈനാപ്പിൾ തലസ്ഥാനമായ വാഴക്കുളത്ത് റെക്കോർഡ് വിലയിലാണ് കച്ചവടം. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരം ടണ്ണില്‍ അധികം പൈനാപ്പിളാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചത്.
പൈനാപ്പിൾ ലഭ്യതയിൽ 50 % കുറവ് ഉണ്ടായതും തിരഞ്ഞെടുപ്പ്, വിഷു, വിവാഹങ്ങൾ, കൊടുംചൂട് എന്നിവ മൂലം ഡിമാൻഡ് വർധിച്ചതുമാണ് വില റെക്കോർഡിലേക്ക് ഉയരാൻ കാരണം. വേനൽ ഉണക്ക് കാരണം പൈനാപ്പിൾ ഉൽപാദനത്തിൽ 50% കുറവാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ കനിഞ്ഞില്ലെങ്കിൽ അടുത്ത വർഷത്തെ കൃഷി അവതാളത്തിൽ ആകുന്ന ആശങ്കയിലാണ് കർഷകർ.
Read More: ലോഡ് ഷെഡിങ്ങൂം പവർകട്ടുമില്ലാത്ത സംസ്ഥാനം; ആ ‘പെരുമ’ നഷ്ടപ്പെടുമോ? ഇന്നറിയാം…