കോഴിക്കോട്: ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. ബാലുശ്ശേരി സ്റ്റേഷനിലെ എസ്.ഐ രാധാകൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. ഹോട്ടൽ ഉടമയുടെ പരാതിയിൽ ഗ്രേഡ് എസ്ഐക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു.(Kozhikode balussery grade SI suspended)
കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി എത്തി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മടങ്ങാനൊരുങ്ങിയ രാധാകൃഷ്ണനെ ജീവനക്കാർ തടഞ്ഞു. ഇതോടെ പ്രകോപിതനായ എസ്.ഐ ഹോട്ടലിൽ അതിക്രമം നടത്തുകയായിരുന്നു. ഹോട്ടലുടമ ബാലുശ്ശേരി സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഹോട്ടലുടമയുടെ പേരിൽ എഴുതാൻ പറഞ്ഞ് സ്ഥലംവിടുന്നത് രാധാകൃഷ്ണന്‍റെ പതിവായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഹോട്ടൽ ജീവനക്കാർ ഇത് ചോദ്യം ചെയ്തത്.\
Read Also: 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റ് പോലുമില്ല; കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി