ചിലർ രാത്രി സമയത്ത് അമിതമായി വിയർക്കാറുണ്ട്. ചൂടുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളിൽ വിയർക്കുന്നത് സാധാരണമാണ്. എന്നാൽ സമ്മർദ്ദമോ, ദേഷ്യമോ ഉണ്ടായാലും നിങ്ങൾ വിയർക്കാം. എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും മദ്യം കഴിക്കുന്നതും കഫീൻ അടങ്ങിയ പാനീയങ്ങൾ അമിതമായി കഴിക്കുന്നതും രാത്രിയിൽ വിയർക്കുന്നതിന് കാരണമാകും. കൂടാതെ രാത്രിയിൽ വിയർക്കുന്നത് പല രോഗാവസ്ഥകൾക്കും ഒരു സാധാരണ ലക്ഷണമാണ്.
വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും മാറ്റുന്ന രീതിയിൽ വരെ എത്തുന്ന രാത്രി വിയർപ്പ് ഗുരുതരമായ അടിസ്ഥാന രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. കാൻസറിനെതിരെ പോരാടാൻ ശരീരം ശ്രമിക്കുമ്പോൾ രാത്രി വിയർപ്പിനും ഹോർമോണിലെ മാറ്റവും രാത്രി വിയർപ്പുമായി ബന്ധപ്പെട്ടിരിക്കാമെന്ന് പഠനങ്ങൾ പറയുന്നു. രാത്രിയിൽ അമിതമായി വിയർക്കുന്നത് ചില കാൻസറുകളുടെ പ്രാരംഭ ലക്ഷണമാണ്. അവ എന്തൊക്കെയെന്ന് നോക്കാം
*ലിംഫോമ
ലിംഫോമ എന്നത് ലിംഫറ്റിക് സിസ്റ്റത്തിന്റെ കാൻസറാണ്. രാത്രിയിലെ വിയർപ്പ് ഹോഡ്‌കിൻ ലിംഫോമയുടെയും നോൺ-ഹോഡ്‌കിൻസ് ലിംഫോമയുടെയും സാധാരണ ലക്ഷണമാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു.
*രക്താർബുദം
രക്താണുക്കളിലെ കാൻസറാണ് ലുക്കീമിയ. പെട്ടെന്ന് വികസിക്കുന്ന ഒരു തരം രക്താർബുദമായ അക്യൂട്ട് ലുക്കീമിയയുടെ സാധാരണ ലക്ഷണമാണ് രാത്രി വിയർപ്പ്.
*മെലനോമ…
മെലനോമ എന്നത് ശരീരത്തിൽ എവിടെയും വികസിക്കുന്ന ഒരു തരം ത്വക്ക് കാൻസറാണ്
*സ്തനാർബുദം
സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണമായി കണ്ടു വരുന്ന ഒന്നാണ്. പുരുഷന്മാരിൽ ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്ന് കൂടിയാണ് പ്രോസ്റ്റേറ്റ് കാൻസർ. സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ മരണത്തിന്റെ പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. രാത്രിയിലെ വിയർപ്പ് ഈ കാൻസറുകളുടെ ഒരു സാധാരണ ലക്ഷണമാണ്.
*മൾട്ടിപ്പിൾ മൈലോമ
മൾട്ടിപ്പിൾ മൈലോമ എന്നത് പ്ലാസ്മ കോശങ്ങളുടെ കാൻസറാണ്. ഇത് ശരീരത്തെ അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ്. മൾട്ടിപ്പിൾ മൈലോമയുടെ ഒരു സാധാരണ ലക്ഷണമാണ് രാത്രി കാലങ്ങളിലെ വിയർപ്പ്.