തിരക്കിട്ട് നിയമനമില്ല;ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇനി ഒരാൾ പെട്ടെന്ന് വരില്ല; നിലവിലെ ആരോപണത്തില്‍ നിന്നും രഞ്ജിത്ത് പുറത്തുവന്നാല്‍ വീണ്ടും നിയമനം 

മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച രഞ്ജിത്തിന് പകരക്കാരന്‍ ഉടനില്ല. Re-appointment if Ranjith comes out of the current allegation 

തിരക്കിട്ട് നിയമനത്തിലേക്ക് കടക്കേണ്ടെന്നാണ് നിലവിലെ ധാരണ. അക്കാദമി വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍ക്കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും.

2022ല്‍ ബീനാ പോള്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് നടന്‍ പ്രേംകുമാര്‍ വൈസ് ചെയര്‍മാനായത്. സിപിഎം പ്രതിനിധിയായി തന്നെയാണ് പ്രേംകുമാര്‍ അക്കാദമിയില്‍ നിയമിതനായത്. നിലവിലെ ആരോപണത്തില്‍ നിന്നും രഞ്ജിത്ത് പുറത്തുവന്നാല്‍ വീണ്ടും നിയമനം എന്ന സാധ്യത നിലനിര്‍ത്തിയാണ് അക്കാദമിയില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ആരോപണം. വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയ്യില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയെന്നുമാണ് ശ്രീലേഖ മിത്ര ആരോപിച്ചത്. 

കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങിയതായും നടി വ്യക്തമാക്കി. ആരോപണം നിഷേധിക്കുകയാണ് രഞ്ജിത്ത് ചെയ്തത്.

 സര്‍ക്കാരും ആദ്യം രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകിരിച്ചത്. എന്നാല്‍ ഇടതുമുന്നയില്‍ നിന്നടക്കം വലിയ വിമര്‍ശനം വന്നതോടെയാണ് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; സലൂണിലെത്തി മുടി മുറിച്ചു, ഒപ്പം യുവാവും

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് വിവരം. മുബൈയിലെ...

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....

Other news

കടുവയല്ല, ഇത്തവണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ കുടുങ്ങി…വനം വകുപ്പിന്റെ പരാതിയിൽ ജെറിനെ പിടികൂടി പോലീസ്

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ്...

കൊലപാതക കുറ്റം: രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി യുഎഇ

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. തലശ്ശേരി സ്വദേശി എ. മുഹമ്മദ്...

ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി

ബെംഗളൂരു: ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനായി. ചെന്നൈ...

ഞരമ്പന്മാരേ…ഇനി ഇൻസ്റ്റാഗ്രാമിലേക്ക് വരണ്ട: ഈ പുതിയ കിടിലൻ ഫീച്ചർ നിങ്ങളെ പറപറത്തും..! ഇന്നു തന്നെ ഇനേബിൾ ചെയ്യൂ….

അപ്രതീക്ഷിതമായി ലഭിക്കുന്ന അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ഒരു...

ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ച നിലയിൽ. തെലങ്കാന സ്വദേശി പ്രവീൺ...

വേനൽച്ചൂടിൽ ഉത്പാദനം ഇടിഞ്ഞു: കുതിച്ചുയർന്ന് മാലി മുളക് വില

വേനൽച്ചൂടിൽ ഉത്പാദനം ഇടിഞ്ഞതോടെ മാലി മുളകിന്റെ വില ഉയർന്നു. നവംബറിൽ 100...

Related Articles

Popular Categories

spot_imgspot_img