വിവാഹ വാഗ്ദാനം നല്‍കി പീഡനം; വനിതാ ഡോക്ടറുടെ പരാതിയില്‍ പൊലീസുകാരനെതിരെ കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ പൊലീസുകാരനെതിരെ ബലാത്സംഗ കേസ്. കൊച്ചി സ്വദേശിനിയായ വനിതാ ഡോക്ടറാണ് പരാതി നൽകിയത്. ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.(Rape case filed against policeman on complaint of woman doctor)

തൃശൂര്‍ ഐ ആര്‍ ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ തിരുവനന്തപുരം സ്വദേശിക്കെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവില്‍ ആണ്. 20 ദിവസം മുന്‍പാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

വിവാഹം എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉപദ്രവിച്ചു എന്നും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് വനിതാ ഡോക്ടര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പൊലീസ് ഓഫീസറെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു.

സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. അവിവാഹിതനാണ് എന്നാണ് പൊലീസ് ഓഫീസര്‍ സ്വയം പരിചയപ്പെടുത്തിയത് എന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പൊലീസ് ഓഫീസര്‍ വിവാഹിതനും കുട്ടികളുടെ പിതാവുമാണ്.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

തുടർപഠനത്തിന് അനുവദിച്ചില്ല! വിവാഹമോചന ഹർജിയുമായി യുവതി; കോടതി വിധി എന്താണെന്ന് അറിയണ്ടേ?

ഭോപ്പാൽ: വിവാഹം കഴിഞ്ഞ ശേഷം ഭാര്യയെ തുടർപഠനത്തിന് അനുവദിക്കാത്തത് ക്രൂരതയാണെന്ന നിലപാടുമായി...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു

കൊച്ചി: സർക്കാർ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു.എറണാകുളം...

കൊടും ചൂട് തന്നെ; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ...

ആ പൂതി മനസിലിരിക്കട്ടെ; മീറ്റര്‍ ഇട്ടില്ലെങ്കിലും യാത്ര സൗജന്യമല്ല!

തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്നെഴുതിയ സ്റ്റിക്കര്‍ പതിക്കാനുള്ള...

ചിരിപ്പിക്കാൻ മാത്രമല്ല, അൽപ്പം ചിന്തിക്കാനുമുണ്ട്! ആക്ഷേപഹാസ്യ ചിത്രം ‘പരിവാർ’- മൂവി റിവ്യൂ

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു...

Related Articles

Popular Categories

spot_imgspot_img