കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനകേസെടുത്ത് പോലീസ്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം ഊന്നുകൽ പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.(Rape case against actor Nivin Pauly)
നേര്യമംഗലം ഊന്നുകല്‍ സ്വദേശിയാണ് പരാതി നൽകിയത്. വിദേശത്ത് വെച്ചാണ് സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. നിവിന്‍ പോളിക്കൊപ്പം മറ്റ് ചിലര്‍ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേര്‍ന്നാണ് പീഡനമെന്നും യുവതി പരാതിയില്‍ പറയുന്നു. നേര്യമംഗലം ഊന്നുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കേസിൽ ആറു പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്.