ഇടുക്കിയിൽ ഏലയ്ക്ക മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിലായി. ഇടുക്കിയിലെ രാജാക്കാട് ആണ് സംഭവം . ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് ഏലയ്ക്കയാണ് അടിച്ചുമാറ്റിയത്. കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് ബോഡിനായ്ക്കന്നൂർ മല്ലിംഗാപുരം കർണരാജ, മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പൻ എന്നിവർ പോലീസ് പിടിയിലായി.
സ്റ്റോറിൻറെ പൂട്ട് തകർത്താണ് മോഷണം നടന്നത്. മോഷ്ടിച്ച ഏലയ്ക്ക രണ്ടാം പ്രതി മുത്തുക്കറുപ്പൻറെ വാഹനത്തിൽ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് കടയിൽ എത്തിച്ച് കടയിൽ വിറ്റു. തുടർന്ന് ഒന്നാം പ്രതിയായ കർണരാജയെ മല്ലിംഗാപുരത്ത് കൊണ്ടു വിട്ട ശേഷം മുത്തുക്കറുപ്പൻ മടങ്ങി വന്നു.
എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായിരുന്ന തമിഴ്നാട് മല്ലിംഗാപുരം സ്വദേശി രാജേഷിൻറെ നിർദ്ദേശപ്രകാരമാണ് പ്രതികൾ മോഷണം നടത്തിയത്. സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു.
English summary : Rajesh said that there is cardamom in the store ; Karnaraja and Muthukaruppan stole a sack of cardamom ; two people were arrested in the cardamom theft case