പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യന്‍ ജയം കവര്‍ന്ന് മഴ. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു. ആ?ദ്യ മത്സരം ഇന്ത്യ ജയിച്ചതിനാല്‍ പരമ്പര 1-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. എങ്കിലും രണ്ടാം മത്സരത്തിലെ കൈയ്യെത്തും ദൂരത്ത് ഉണ്ടായിരുന്ന വിജയം ഇന്ത്യയ്ക്ക് നഷ്ടമായത് ആരാധകരെ നിരാശപ്പെടുത്തി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 438 റണ്‍സ് നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ മറുപടി 255 ല്‍ അവസാനിച്ചു. അതിവേഗം രണ്ടാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ ചെയ്ത ഇന്ത്യ 2 വിക്കറ്റിന് 181 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ 2 വിക്കറ്റിന് 76 എന്ന നിലയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. അഞ്ചാം ദിനം ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി വീഴ്ത്തി പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം നേടാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്കാണ് തിരിച്ചടിയായത്.
ഒരു ദിവസം മുമ്പ് ആഷസിലും മഴ ഇംഗ്ലണ്ട് വിജയം തടഞ്ഞിരുന്നു. നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെ ഇംഗ്ലണ്ടിന് ആഷസ് നഷ്ടമായിരുന്നു. ആദ്യ രണ്ട് ടെസ്റ്റും ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചുവന്നു. നാലാം ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള അവസരമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.