‘ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ ഒരിക്കലും കണ്ടിട്ടില്ല’

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓ ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പുര്‍ വിഷയത്തെ ചൊല്ലി പാര്‍ലമെന്റില്‍ വന്‍പ്രതിപക്ഷ ബഹളം നടക്കുന്നതിനിടയിലാണ് ബിജെപി എംപിമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ചത്.

ഇത്തരത്തില്‍ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. പരാജയപ്പെട്ട, അവശരായ, പ്രതീക്ഷയറ്റ, മോദിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ എന്നു പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി.

അതേസമയം, കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനാണ് ‘ഇന്ത്യ’യുടെ നീക്കം. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. സോണിയ ഗാന്ധി പാര്‍ലമെന്റില്‍ മറ്റു നേതാക്കളെ കണ്ടു ചര്‍ച്ച നടത്തുന്നുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തും. സംഘര്‍ഷഭരിതമായ മണിപ്പുരിലെ സ്ഥിതിഗതികളെക്കുറിച്ചു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിര്‍ബന്ധിതമാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം അവിശ്വാസ പ്രമേയമാണെന്ന് ഇന്ത്യ വിലയിരുത്തി.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

കോട്ടയത്തും പുലി ഭീതി; അഞ്ച് വളർത്തുനായ്ക്കളെ അക്രമിച്ചെന്ന് നാട്ടുകാർ

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. വീടിന്റെ പരിസരത്ത് പുലിയെ കണ്ടെന്നും...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മകൾ ​ഗർഭിണിയാകാൻ കുട്ടിയെ ബലി നൽകി; പ്രതി പിടിയിൽ

പട്ന: ബിഹാറിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. രണ്ട് വയസുകാരനെയാണ് ബലി...

കാസർഗോഡ് ജില്ലയിൽ നേരിയ ഭൂചലനം

കാസർഗോഡ്: കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ,...

ഇൻഫോസിൽ കൂട്ടപ്പിരിച്ചുവിടൽ; കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാനൊരുങ്ങി 400 ഉദ്യോ​ഗാർഥികൾ

ഇൻഫോസിസിലെ മൈസൂരു ക്യാമ്പസിൽ കൂട്ടപിരിച്ചുവിടൽ. നാനൂറോളം പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിട്ടത്....

Related Articles

Popular Categories

spot_imgspot_img