വേനൽച്ചൂടിൽ കുളിരേകാൻ മഴയെത്തുന്നു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 11ന് ആണ് മഴ മുന്നറിയിപ്പുള്ളത്. മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെലോ അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ബാക്കിയുള്ള എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം കോട്ടയത്ത് ഇന്നലെ രാത്രി ഇടി മിന്നലോടെ പെയ്ത മഴ അര മണിക്കൂറോളം ലഭിച്ചിരുന്നു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നത്. മാർച്ച് 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴ പെയ്തേക്കും.

മാർച്ച് 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നേരിയ / ഇടത്തരം മഴ പെയ്യാൻ സാധ്യതയുള്ളത് എന്നും അറിയിപ്പിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

ജനവാസ കേന്ദ്രത്തിൽ കുറുമ്പു കാട്ടി കുട്ടിയാന

ജനവാസ കേന്ദ്രത്തിൽ കുറുമ്പു കാട്ടി കുട്ടിയാന അടിമാലിയിൽ ദിവസങ്ങളായി ജനവാസമേഖലയിൽ കറങ്ങുന്ന...

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം നേതാവുമായ...

അമ്മ: മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ

അമ്മ: മത്സരിക്കാൻ പത്രിക നൽകിയത് 74 പേർ കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ...

ഹോട്ടൽ സദ്യ പോലെയല്ല വള്ളസദ്യ; പ്രതിഷേധം

ഹോട്ടൽ സദ്യ പോലെയല്ല വള്ളസദ്യ; പ്രതിഷേധം പത്തനംതിട്ട: ഞായറാഴ്ചകളിൽ ഓൺലൈൻ ബുക്കിങ് വഴി...

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു കൊച്ചി: കളിക്കുന്നതിനിടെ റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി...

തായ്ലൻഡ് – കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു

തായ്ലൻഡ് - കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു അയൽരാജ്യങ്ങളായ കംബോഡിയയും തായ്‌ലാൻഡും തമ്മിലുള്ള സൈനികസംഘർഷം...

Related Articles

Popular Categories

spot_imgspot_img