web analytics

അതിവിചിത്ര തീരുമാനം; ലോക്കോ പൈലറ്റുമാർക്ക് ഭക്ഷണം കഴിക്കണ്ടെ, വേണ്ട പ്രാഥമിക കർമങ്ങളെങ്കിലും?

ന്യൂഡൽഹി: ഇനി മുതൽ ട്രെയിൻ യാത്രയിൽ ലോക്കോ പൈലറ്റുമാർക്ക് ആഹാരം കഴിക്കാൻ പ്രത്യേക ഇടവേളകൾ അ‌നുവദിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ.

ഇത് കൂടാതെ ഡ്യൂട്ടിയിലുള്ള സമയത്ത് ലോക്കോ പൈലറ്റുമാർക്ക് ശുചിമുറിയിൽ പോകാനോ ഫ്രീ ടൈമോ ഉണ്ടാകില്ല. വനിതാ ലോക്കൽ പൈലറ്റുമാർക്കും പുതിയ തീരുമാനം ബാധകമാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം രാജ്യത്തെ സോണൽ ജനറൽ മാനേജർമാർക്ക് ഇത് സംബന്ധിച്ച സ‍ർക്കുല‍ർ അയച്ചിട്ടുണ്ട്.

ക്യാബിനുകളിൽ ക്യാമറവെയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ഇത് സ്വകാര്യതയെ ഹനിക്കില്ലെന്നും റെയിൽവേ മന്ത്രാലയം വിശദീകരിക്കുന്നുണ്ട്.

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശബ്ദവും ദൃശ്യവും ഒരേപോലെ പകർത്തുന്ന ക്യാമറയാകും ക്യാബിനിൽ സ്ഥാപിക്കുക. പ്രധാന ട്രെയിനുകളിൽ നിന്നും കോ പൈലറ്റുമാരെ പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്.

പകരം ലോക്കോ പൈലറ്റുമാരെ സഹായിക്കാൻ 2 വർഷം പ്രവർത്തന പരിചയമുള്ള അസിസ്റ്റൻ്റ് ലോക്കോ പൈലറ്റുമാരാകും ഉണ്ടാകുക.

എന്നാൽ ജോലിസമയം, വിശ്രമം തുടങ്ങിയ കാര്യങ്ങളെ പറ്റി കമ്മിറ്റി ഒന്നും പറയുന്നില്ല, ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങൾ പരിഗണിക്കാതെയുള്ള റിപ്പോർട്ടാണ് ഇതെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ജനറൽ കെ.സി. ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.

റെയിൽവേ മൾട്ടി ഡിസിപ്ലിനറി കമ്മിറ്റിയുടെ റിപ്പോർട്ട് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ശിവഗോപാൽ മിശ്ര റെയിൽവേ ബോർഡ് ചെയർമാന് ഇത് സംബന്ധിച്ച കത്തയച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

കബഡിയുടെ ശക്തിയും യുവത്വത്തിന്റെ ഊർജ്ജവും: ‘ബൾട്ടി’ 50-ാം ദിവസം ആഘോഷിക്കുന്നു

കബഡിയുടെ ശക്തിയും യുവത്വത്തിന്റെ ഊർജ്ജവും: ‘ബൾട്ടി’ 50-ാം ദിവസം ആഘോഷിക്കുന്നു ഷെയ്ൻ നിഗം...

ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് യോഗർട്ട്. പ്രോട്ടീൻ,...

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

Related Articles

Popular Categories

spot_imgspot_img