മുംബൈ: രാജ്യത്തെ തന്നെ പ്രമുഖ ബിസ്കറ്റ് നിർമാണ വിതരണ കമ്പനികളിൽ ഒന്നായ പാർലെ-ജിയുടെ വിവിധ ഓഫീസുകളിലും ഫാക്ടറികളിലും റെയ്ഡ് നടത്തി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദായനികുതി വകുപ്പിന്റെ വിദേശ ആസ്തി യൂണിറ്റും, മുംബൈയിലെ ആദായനികുതി അന്വേഷണ വിഭാഗവും ചേർന്നാണ് റെയ്ഡ് നടത്തുന്നത്.
വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ മുംബൈയിലെ കമ്പനിയുടെ പല ഓഫീസുകളിലും റെയ്ഡ് തുടങ്ങിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. പാർലെ-ജി, മൊണാക്കോ എന്നീ ബ്രാൻഡുകളിൽ ബിസ്‌ക്കറ്റുകൾ വിൽക്കുന്ന പ്രമുഖ സ്ഥാപനമാണ് പാർലെ ഗ്രൂപ്പ്.
എന്നാൽ റെയ്ഡിന്റെ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കമ്പനിയുടെ രേഖകൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. 2023 സാമ്പത്തിക വർഷത്തിലെ കമ്പവണിയുടെ ലാഭം 743.66 കോടി രൂപയായിരുന്നു. എന്നാൽ 2024 സാമ്പത്തിക വർഷത്തിൽ അത് 1,606.95 കോടി രൂപയായി ഉയർന്നു.