web analytics

മുൻകൂർ ജാമ്യഹർജിയുമായി രാഹുൽ

ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയം; യുവതിയുമായി ദീർഘകാല സൗഹൃദം, ബലാത്സംഗവും ഗർഭഛിദ്രവും ചെയ്തിട്ടില്ല;

മുൻകൂർ ജാമ്യഹർജിയുമായി രാഹുൽ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എല്ലാ ആരോപണങ്ങളും നിഷേധിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.

പരാതിക്കാരിയായ യുവതിയുമായി ദീർഘകാല സൗഹൃദമുണ്ടായിരുന്നുവെന്നും ബലാത്സംഗവും ഗർഭഛിദ്രവും സംബന്ധിച്ച ആരോപണങ്ങൾ സൃഷ്ടിച്ചതാണെന്നും രാഹുൽ ഹർജിയിൽ വ്യക്തമാക്കി.

അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭ്യർത്ഥന. അറസ്റ്റ് നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നാണ് രാഹുലിന്റെ ആരോപണം. ഹർജി നാളെ പരിഗണിക്കാനാണ് സാധ്യത.

ഇതിന് സമാന്തരമായി, കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നെയ്യാറ്റിൻകര കോടതിയിൽ വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

പൊലീസ് കാവലിൽ എത്തിയ യുവതി, തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റിൽ രണ്ട് തവണയും, പാലക്കാട് കൊണ്ടുപോയി മറ്റൊരു തവണയും ബലാത്സംഗം നടന്നതായി മൊഴിയിൽ വ്യക്തമാക്കി.

രാഹുലിന്റെ അറസ്റ്റ് ഉടൻ നടപ്പാക്കാൻ പൊലീസ് നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷണം നടത്തുന്നത്.

ഡി.സി.പി, അസിസ്റ്റന്റ് കമ്മീഷണർ എന്നിവരും സംഘത്തിലുണ്ട്. ഒളിവിലുള്ള രാഹുൽ രാജ്യം വിടാതിരിക്കാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

🔹 English Summary

Rahul Mankootathil has filed an anticipatory bail plea in the Thiruvananthapuram District Court in the rape case filed against him. He denies all allegations, claiming he had a long-standing friendship with the complainant and that the accusations of rape and forced abortion are fabricated.

rahul-mankootathil-anticipatory-bail-rape-case

Rahul Mankootathil, Thiruvananthapuram, rape case, anticipatory bail, confidential statement, police investigation, lookout notice, Kerala news, Neyyattinkara, Palakkad

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ്

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്...

‘തലയും വാലുമില്ലാത്ത ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അപമാനിക്കാൻ, ഇതുകൊണ്ടൊന്നും പേടിക്കില്ല’; ഫെന്നി നൈനാനെതിരെ അതിജീവിത

ഇതുകൊണ്ടൊന്നും പേടിക്കില്ല; ഫെന്നി നൈനാനെതിരെ അതിജീവിത പത്തനംതിട്ട: തലയും വാലുമില്ലാത്ത ചാറ്റുകൾ...

നിങ്ങൾ ഈ ജോലി ചെയ്യുന്നവരാണെങ്കിൽ സൂക്ഷിക്കൂ….വരുന്ന വർഷങ്ങളിൽ ഈ 15 ജോലികൾ പൂർണ്ണമായും ഇല്ലാതാകും

വരുന്ന വർഷങ്ങളിൽ ഈ 15 ജോലികൾ പൂർണ്ണമായും ഇല്ലാതാകും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി; തട്ടിപ്പ് നടത്തിയത് ഓട്ടോ ഡ്രൈവർ

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി മൂന്നാർ: പഞ്ചായത്ത്...

Related Articles

Popular Categories

spot_imgspot_img