വയനാട് ലോക്‌സഭാ സീറ്റിൽ നിന്ന് രാഹുൽ ഗാന്ധി രാജിവെച്ചു. രാഹുലിന്റെ രാജിക്കാര്യം വ്യക്തമാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ഇന്നലെയാണ് വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെക്കാനും റായ്ബറേലി നിലനിർത്താനും രാഹുൽ ഗാന്ധി തീരുമാനിച്ചത്. (ahul Gandhi resigns from Wayanad Lok Sabha Seat)
റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. ഇരു മണ്ഡലങ്ങളില്‍ ഏത് നിലനിർത്തുമെന്ന ദിവസങ്ങൾ നീണ്ട ചോദ്യങ്ങൾക്കാണ് ഇന്നലെ ഉത്തരം ലഭിച്ചത്. 2019ൽ അമേത്തിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിച്ച രാഹുൽ അമേത്തിയിൽ പരാജയമറിയുകയും വയനാട്ടിൽ നിന്ന് നാല് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ വിജയിക്കുകയുമായിരുന്നു.
അതേസമയം രാഹുൽ വയനാട് മണ്ഡലം ഒഴിയുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് പാർട്ടി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പ്രിയങ്കയുടെ കന്നി അങ്കമാണ് വയനാട്ടിലേത്.
രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കൾ രാഹുലിനെ അറിയിച്ചിരുന്നു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്ന വിലയിരുത്തലില്‍ കൂടിയാണ് കോൺഗ്രസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
Read More: ‘മൻ കി ബാത്ത്’ പുനരാരംഭിക്കുന്നു; പൊതുജനങ്ങൾക്ക് നിർദേശങ്ങൾ അയക്കാൻ അവസരം
Read More: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍; പോക്‌സോ ചുമത്തി