web analytics

മോചനം കാത്ത് റഹീം… 19ാം വർഷത്തിലേക്ക് കടന്ന് ജയിൽ വാസം, കേസ് കോടതിയിൽ ഇന്ന് വീണ്ടും പരിഗണിക്കും, കേസ് പരിഗണിക്കുന്നത് ഇത് എട്ടാം തവണ

റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻറെ കേസ് റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ റഹീമും കുടുംബവും, നിയമ സഹായ സമിതിയും. ഇത് എട്ടാം തവണയാണ് വിധി പറയുന്നതിനായി റഹീമിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്. ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ തന്നെ കേസ് മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞ തവണയും ഓൺലൈനായി നടന്ന സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽ നിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തിരുന്നു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിലാണ് പ്രതിയായ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചിരുന്നത്.

എന്നാൽ കേസിൽ ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ കോടതി അഞ്ച് മാസം മുമ്പ് വധ ശിക്ഷ ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതുകൊണ്ട് ജയിൽ മോചനം അനിശ്ചിതമായി നീളുകയാണ്. ഇപ്പോൾ 19ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിെൻറ തടവുകാലം.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

യുദ്ധകാഹളം മുഴങ്ങുന്നു! ഇറാനിലേക്ക് ചൈനീസ് മിസൈലുകൾ ഒഴുകുന്നു; ട്രംപിനെ വെല്ലുവിളിച്ച് പുതിയ നീക്കം?

വാഷിങ്ടൺ: ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിവരച്ചുകൊണ്ട് ഇറാനും ചൈനയും തമ്മിലുള്ള...

കേരളത്തിൽ കാവി വസന്തം വിരിയുമോ? എൽഡിഎഫും യുഡിഎഫും പരാജയഭീതിയിലെന്ന് നരേന്ദ്ര മോദി; ബംഗാളിൽ തൃണമൂലിന്റെ അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപനം

കൊൽക്കത്ത: കേരളത്തിലെയും ബംഗാളിലെയും രാഷ്ട്രീയ മണ്ഡലങ്ങളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രധാനമന്ത്രി...

Related Articles

Popular Categories

spot_imgspot_img