ന്യൂസ് ഡസ്ക്ക് : ഐക്യരാഷ്ട്രസഭയുടേയും വിവിധ ലോകരാജ്യങ്ങളുടേയും സമർദ ഫലമായി വിദേശികളെ പാലസ്തീനിൽ നിന്നും പുറത്ത് കടക്കാൻ അനുവദിച്ച് ഇസ്രയേൽ. ഹമാസ്-ഇസ്രയേൽ പോരാട്ടത്തിന് മുമ്പ് വിവിധ ആവിശ്യങ്ങൾക്കായി പാലസ്തീനിൽ എത്തിയ വിദേശികളെയാണ് ഈജിപ്ത്തിലെ റഹാൽ അതിർത്തി വഴി പുറത്ത് വിട്ടത്. അമേരിക്ക, ലണ്ടൻ ,റഷ്യ സ്വദേശികളടക്കം 335 പേരാണ് പാലസ്തീനിൽ നിന്നും പുറത്ത് കടന്നത്. ഇവരെ കൂടാതെ പോരാട്ടത്തിൽ ഗുരുതര പരിക്കേറ്റ 76 പാലസ്തീൻ സ്വദേശികളേയും റഹാ അതിർത്തി വഴി ചികിത്സയ്ക്കായി പുറത്ത് എത്തിച്ചു. പാലസ്തീനിൽ നിന്നും കരമാർഗം പുറത്ത് പോകാനുള്ള ഏക അതിർത്തി ഗേറ്റാണ് ഈജിപ്ത്തിലെ റഹായിൽ സ്ഥിതി ചെയ്യുന്നത്. രണ്ടാഴ്ച്ച മുമ്പ് ഗേറ്റ് തുറന്നെങ്കിലും ഗാസയിലേയ്ക്കുള്ള ഭക്ഷണവും മരുന്നും മാത്രം കൊണ്ട് പോകാനാണ് ഇസ്രയേൽ അനുവദിച്ചത്. ഇല്ലെങ്കിൽ ഈജിപ്തിലെ അതിർത്തി ഗേറ്റ് കടന്ന് പാലസ്തീൻ മേഖലയിലെത്തുന്ന വാഹനങ്ങൾ വ്യോമാക്രമണത്തിലൂടെ തകർക്കുമെന്നായിരുന്നു ഇസ്രയേൽ ഭീഷണി. അത് കൊണ്ട് തന്നെ പാലസ്തീനിൽ നിന്നും ആരും ഇത് വരെ പുറത്തോട്ട് ഈ ഗേറ്റ് വഴി പോയിട്ടില്ല. ഇതാദ്യമായി ഗാസയിൽ നിന്നും പോകണമെന്നാഗ്രഹിക്കുന്ന എല്ലാവർക്കും പാസ് മുഖേന പുറത്ത് പോകാൻ ഇസ്രയേൽ അനുവാദം നൽകി. കഴിഞ്ഞ രണ്ട് ദിവസമായി ഗേറ്റിന് പുറത്ത് ക്യൂ നിൽക്കുകയായിരുന്നവരുടെ ആദ്യ സംഘമാണ് ഇപ്പോൾ പുറത്ത് എത്തിയിരിക്കുന്നു. ഇനിയുമേറെ പേർ രക്ഷാമാർഗമെന്ന നിലയിൽ റഹാ ഗേറ്റിലേയ്ക്ക് എത്തുന്നുണ്ട്.
ഹമാസ് പിടികൂടി ഇസ്രയേൽ സ്വദേശികളെ മോചിപ്പിക്കുന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായില്ല. ഇരുപക്ഷവും അൽപ്പസമയത്തേയ്ക്ക് എങ്കിലും പോരാട്ടത്തിന് ഇടവേള നൽകി ബന്ദികളെ മോചിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബേഡൻ ആവിശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബേഡൻ.