web analytics

വീട്ടിലെ വഴക്കിനിടെ മക്കളിൽ മൂത്തവനെയെയും കൂട്ടി ഗൾഫിലേക്ക് കടന്നു യുവാവ്; ഇന്റർപോളിന്റെ സഹായത്തോടെ ഇരുവരെയും നാട്ടിലെത്തിച്ചു; രണ്ടരവർഷത്തിനുശേഷം സഹോദരങ്ങൾ കണ്ടുമുട്ടിയപ്പോൾ:

വീട്ടിലെ വഴക്കിനിടെ മക്കളിൽ മൂത്തവനയെയും കൂട്ടി പിതാവ് ഗൾഫിലേക്ക് കടന്നു. തന്റെ മകനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ് മാതാവ് പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിയതോടെ, ഹൈക്കോടതി നിർദേശംകൂടി വന്നതോടെ പോലീസ് ഇന്റർപോളിന്റെ സഹായത്തോടെ പിതാവിനെയും മകനെയും നാട്ടിലെത്തിച്ചു. Quarrel at home; The young man went to the Gulf with his eldest son
കാഞ്ഞങ്ങാട്ടാണ് സംഭവം.

സംഭവം ഇങ്ങനെ:

കൊളവയൽ സ്വദേശി തബ്ഷീറയാണ് ഭർത്താവ് കണമരം ഷക്കീറി(40)നെതിരെ പരാതിയുമായെത്തിയത്. 2022-ലാണ് സംഭവം. ചീമേനി വെള്ളച്ചാൽ സ്വദേശിയായ ഷക്കീർ കൊളവയിലിലെ തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു.

ഭർത്താവ് മകനെയും കൂട്ടി ഗൾഫിലേക്ക്‌ പോയെന്നറിഞ്ഞപ്പോൾത്തന്നെ തബ്ഷീറയുടെ പരാതിയിന്മേൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. വീട്ടിൽ അതിക്രമിച്ചു കടക്കൽ, കുട്ടിയെ തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയായിരുന്നു കേസ് റജിസ്റ്റർചെയ്തിരുന്നത്.

ദിവസങ്ങൾക്ക് മുൻപ് തബ്ഷീറ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽചെയ്തു. കുട്ടിയെയും പിതാവിനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇതോടെ ഹൊസ്ദുർഗ് പോലീസ് ഇന്റർപോളിന്റെ സഹായം തേടുകയും കുട്ടിയേയും പിതാവിനെയും നാട്ടിൽ എത്തിക്കുകയുമായിരുന്നു.

അറസ്റ്റിലായ പിതാവിന് ജാമ്യം നൽകിയ കോടതി മകനെ മാതാവിനൊപ്പം വിട്ടയച്ചു. ഇളയമകനെ കൂട്ടിയാണ് മാതാവ് ബുധനാഴ്ച ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തിയത്. രണ്ടരവർഷത്തിനുശേഷം സഹോദരങ്ങൾ കണ്ടുമുട്ടിയപ്പോൾ ഇവരുടെ സ്നേഹപ്രകടനം വൈകാരികമായി.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ 5000 രൂപ പോലും വേണ്ട’

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ...

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ്

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ് മലപ്പുറം: മുസ്‌ലിം ലീഗിലെ...

കോഴിക്കോട് സ്കൂട്ടർ അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി കോഴിക്കോട് കൊയിലാണ്ടിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഭാവി...

ഗണപതി ഹോമവും ‘സ്റ്റാർ’ തുടക്കവും; തൃപ്പൂണിത്തുറയിൽ ‘ആക്ഷൻ’ തുടങ്ങി; ഡ്യൂപ്പില്ലാതെ അഞ്ജലി

ഗണപതി ഹോമവും 'സ്റ്റാർ' തുടക്കവും; തൃപ്പൂണിത്തുറയിൽ 'ആക്ഷൻ' തുടങ്ങി; ഡ്യൂപ്പില്ലാതെ അഞ്ജലി കൊച്ചി:...

യുവാവിനെ കൊന്ന് വീട്ടുപറമ്പിൽ കുഴിച്ചുമൂടി; ഭാര്യയും കാമുകനും കുറ്റക്കാർ

യുവാവിനെ കൊന്ന് വീട്ടുപറമ്പിൽ കുഴിച്ചുമൂടി; ഭാര്യയും കാമുകനും കുറ്റക്കാർ തൃശൂർ: ചേർപ്പ് പാറക്കോവിലിൽ...

Related Articles

Popular Categories

spot_imgspot_img