web analytics

‘എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു, മാപ്പ്’; പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പി.വി.അന്‍വര്‍ എംഎല്‍എ

പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. നിയമസഭാ മന്ദിരത്തിനു മുന്നില്‍ മാധ്യമങ്ങളോടു സംസാരിച്ചപ്പോള്‍ തനിക്കു വലിയ നാക്കുപിഴവു സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. PV Anwar MLA apologized for his remarks against Pinarayi Vijayan

അന്‍വറിന്റെ വാക്കുകള്‍:

‘പത്രസമ്മേളനത്തില്‍ എനിക്കു വലിയ നാക്കുപിഴ സംഭവിച്ചു. സഭാ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ എന്റെ ഓഫിസാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘മുഖ്യമന്ത്രി അല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും ഞാന്‍ മറുപടി പറയും’ എന്ന പരാമര്‍ശം എന്റെ വായില്‍നിന്നു വീണു പോയി. ഞാന്‍ ഒരിക്കലും ആ രീതിയില്‍ അപ്പന്റെ അപ്പന്‍ എന്നല്ല ഉദ്ദേശിച്ചത്.

എന്നെ കള്ളനാക്കിക്കൊണ്ടു മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തോടു മുഖ്യമന്ത്രിയുടെ മുകളിലുള്ള എത്ര വലിയ ആളാണെങ്കിലും ഞാനതിനു മറുപടി പറയും എന്ന അര്‍ഥത്തിലാണ് അതു പറഞ്ഞത്. വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും ആ വിഷയത്തില്‍ ഞാന്‍ മാപ്പ് പറയുന്നു’ – പി.വി അന്‍വര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ തിരുവനന്തപുരം ∙ യാത്രാമധ്യേയും...

കൊടും വനത്തിലൂടെ 10 കിലോമീറ്റർ ; ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം

ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ...

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ… ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം എന്നാണ് പറയുന്നത്; ജയരാജ് വാര്യർ

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ... ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം...

കുടവയറിനെ വിരട്ടി ഓടിക്കാൻ നടത്തം മാത്രം പോരാ; ഇങ്ങനെ ചെയ്താൽ ഫലം ഉറപ്പ്

കുടവയറാണ്‌ ഇപ്പോഴത്തെ ജീവിതശൈലി സംബന്ധമായ പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായിത്തീർന്നിരിക്കുന്നത്. പലരും ദിവസവും...

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് കൊച്ചി ∙...

നായയുടെ ആക്രമണം; പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് പരിക്ക്

തൊടുപുഴ: തൊടുപുഴയിൽ തെരഞ്ഞെടുപ്പു ചൂട് കനക്കുന്ന അവസരത്തിൽ അപ്രതീക്ഷിത സംഭവമാണ് ബൈസൺവാലി പഞ്ചായത്തിലെ...

Related Articles

Popular Categories

spot_imgspot_img