പഞ്ചാബ് ഗവർണർ സ്ഥാനം ബൻവാരിലാൽ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലും മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലുമാണ് രാജിവെക്കുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ച രാജിക്കത്തിൽ പറയുന്നത്. രണ്ട് വാക്യത്തിൽ മാത്രമുള്ള രാജിക്കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്‌മിനിസ്ട്രേറ്റർ ചുമതല കൂടി ഇദ്ദേഹം വഹിച്ചിരുന്നു. ഈ പദവിയും രാജിവെച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഭഗവന്ത് മൻസിങ് നയിക്കുന്ന സംസ്ഥാന സർക്കാരുമായി നിരന്തര കലഹത്തിൽ ഏർപ്പെടുന്നതിനിടെയാണ് ഗവർണർ രാജിവച്ചത്. ഭിന്നാഭിപ്രായമുള്ള നിരവധി ബില്ലുകളിൽ ഗവർണർ ഒപ്പുവച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Read Also :പണിമുടക്കി എയർപോർട്ട് സുരക്ഷാ ജീവനക്കാർ ; ജർമനിയിൽ എയറിലായത് പതിനായിരങ്ങൾ