web analytics

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ

പുല്‍പ്പള്ളി: പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ. ജിതിൻരാജിനെ ഡ്യൂട്ടിക്കിടെ മർദ്ദിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

അമൽ ചാക്കോ (30), പി.ആർ. രാജീവ് (31) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ വാടാനക്കവലയില്‍ പിടികൂടിയത്.

സംഭവം നടന്നതിനു ശേഷം ഇരുവരും ഒളിവിലായിരുന്നു.

ഓടുന്ന കാറിന്റെ സൈഡ് മിററിൽ പാമ്പ്;ഡ്രൈവർ ജാഗ്രത പുലർത്തി അപകടം ഒഴിവാക്കി

സ്ഥിരം കുറ്റവാളികൾ; നിരവധി പഴയ കേസുകൾ

പോലീസിന്റെ വിവരമനുസരിച്ച്, പുല്‍പ്പള്ളി സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം, പൊതുഗതാഗതം തടസപ്പെടുത്തൽ എന്നിവ ഉൾപ്പെടെ 5 കേസുകള്‍ അമൽ ചാക്കോയുടെ പേരിലുണ്ട്‌.

പുല്‍പ്പള്ളി, മീനങ്ങാടി സ്റ്റേഷനുകളിൽ എൻഡിപിഎസ്, അക്രമം എന്നീ 5 കേസുകള്‍ രാജീവിന്റെ പേരിലുമുണ്ട്.

സംഭവത്തിൽ ആരോഗ്യ പ്രവർത്തകര്‍ക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരവും, സംഘം ചേർന്ന് ആക്രമിച്ചതിന് ബിഎൻഎസ് നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡോക്ടറോട് അസഭ്യം പറഞ്ഞതിൽ നിന്ന് ആരംഭിച്ച ആക്രമണം

സംഭവം ഇക്കഴിഞ്ഞ 10-ാം തീയതിയാണ് നടന്നത്. ഡ്യൂട്ടിക്കിടെ പ്രതികൾ സഹപ്രവർത്തകയായ ഡോക്ടറോട് അസഭ്യം പറയുന്നത് ഡോ. ജിതിൻരാജ് ചോദ്യം ചെയ്തതിനെതിരെയാണ് ആക്രമണം നടക്കുന്നത്.

ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്ത് വന്നപ്പോൾ പ്രതികൾ അസഭ്യം പറയുകയും കഴുത്തിൽ കുത്തിപിടിക്കുകയും നെഞ്ചിൽ കൈകൊണ്ട് ഇടിക്കുകയും കാൽ കൊണ്ട് ചവിട്ടുകയും കൈ വിരൽ പിടിച്ച് വളച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

ഡോക്ടറുടെ ഇടതു കൈയിലെ ചെറുവിരൽ പൊട്ടിയതായി പോലീസ് സ്ഥിരീകരിച്ചു.

പോലീസ് അന്വേഷണം ശക്തമാക്കി

പുല്പ്പള്ളി ഇൻസ്പെക്ടർ, എസ്.എച്ച്.ഒ കെ.വി. മഹേഷ് കുമാർ നയിക്കുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

English Summary:

Two habitual offenders, Amal Chacko and P.R. Rajeev, were arrested in Vadanakavala for assaulting Assistant Surgeon Dr. Jithinraj at the Pulppally Community Health Centre. They attacked him after he questioned their abusive behaviour toward a colleague, causing a fracture in his left little finger. Both have multiple prior cases, and fresh charges have been filed under the Health Workers Protection Act and relevant BNS sections. The investigation is led by SHO K.V. Mahesh Kumar.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും, മടങ്ങിയാൽ നടപടി

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും ന്യൂഡൽഹി: പാകിസ്താനെതിരായ...

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ ഇടുക്കി: ഓൺലൈൻ ടാസ്‌കിന്റെ...

ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പാലക്കാട് സ്വദേശി

ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം വടക്കഞ്ചേരി:...

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

Related Articles

Popular Categories

spot_imgspot_img