കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്ക് തടയിടാനൊരുങ്ങി സിനിമാ നിർമാതാക്കൾ. അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്തയച്ചു. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ, ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് എന്നിവ ഹാജരാക്കണമെന്നാണ് നിർദേശം.(Producers association against online media)
നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്‌തേക്കും. കഴിഞ്ഞ ആറ് മാസമായി ഈ വിഷയം നിർമാതാക്കളുടെ ചർച്ചാ പരിധിയിലുണ്ട്. നടൻ സിദ്ദിഖിന്റെ മകന്റെ മരണത്തിന് പിന്നാലെ ആ വീട്ടിൽ പോയി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത രീതി, പല നടിമാരും ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് നേരിട്ട ദുരനുഭവം തുടങ്ങി സമീപകാലത്തുണ്ടായ ചില സംഭവങ്ങളാണ് ഇപ്പോൾ കത്ത് നൽകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
കൂടാതെ കഴിഞ്ഞ ദിവസം നടന്ന താര സംഘടന ‘അമ്മ’ യുടെ ജനറൽ ബോഡി യോഗത്തിന്റെ ദൃശ്യങ്ങൾ ഒരു യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തതും വിവാദങ്ങൾക്ക് വഴിവെച്ചു.
Read Also: കടൽച്ചൊറി കണ്ണിൽത്തെറിച്ചതിനെ തുടർന്ന് അലർജി; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു