കല്‍പറ്റ: തിരഞ്ഞെടുപ്പ് അങ്കത്തിന് ആവേശമായി കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. സോണിയാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.(Priyanka Gandhi in wayanad)
നാളെ ഉച്ചക്ക് 12 മണിക്കാണ് പത്രിക സമര്‍പ്പണം. പ്രിയങ്കയുടെ വരവില്‍ വിപുലമായ പരിപാടികളാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. 11 മണിയോടെ റോഡ് ഷോ ആരംഭിക്കും. ബത്തേരിയില്‍ എത്തിയ പ്രിയങ്ക ഇന്ന് സംസ്ഥാനത്തെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും നാളെയാണ് വയനാട്ടിലെത്തുക.
രാഹുൽ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പ്രത്യേക വിമാനത്തില്‍ നാളെ കണ്ണൂരിലെത്തിയ ശേഷം ഹെലികോപ്റ്ററില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങും. ശേഷം റോഡ് ഷോയുടെ ഭാഗമാവും.