വിപുലമായ പ്രചാരണത്തിന് ഒരുങ്ങി കോൺഗ്രസ്; ജൂലൈ രണ്ടാംവാരം പ്രിയങ്ക വയനാട്ടിലേക്കെത്തും; കൂടെ രാഹുലും

വയനാട് ഉപതെരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിന് ഒരുങ്ങി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിക്കൊപ്പം അടുത്ത മാസം രണ്ടാം വാരം പ്രിയങ്ക വയനാട്ടിലെത്തും. വിപുലമായ മണ്ഡല പര്യടനവും റോഡ്‌ ഷോയും നടത്താനാണ് കോൺഗസ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുന്ന വിധത്തിലായിരിക്കും വയനാട്ടിലെ പ്രചാരണ പരിപാടികൾ നടത്തുക. (Priyanka Gandhi and Rahul Gandhi to Wayanad on july second week)

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നേടി എടുക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതോടെയാണ് പ്രിയങ്ക ​ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമായത്.

വയനാട്ടിൽ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയിൽ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുൽ ഗാന്ധി വിജയിച്ചത്. 2019 ലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ആദ്യമായി മത്സരിച്ചത്. അന്ന് സംസ്ഥാനത്തെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

സിറ്റിങ് സീറ്റായ അമേഠിയിൽ മത്സരിച്ചെങ്കിലും സ്മൃതി ഇറാനിയോട് അന്ന് പരാജയപ്പെട്ടിരുന്നു. ഇത്തവണ രാഹുൽ അമേഠിക്ക് പകരം റായ്ബറേലിയിലാണ് മത്സരിച്ചത്.

Read More: കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം; കാക്കനാട് ഫ്ലാറ്റിലെ 350 പേര്‍ക്ക് ഛർദിയും വയറിളക്കവും

Read More:  ലോകംതന്നെ അത്ഭുതപ്പെട്ടു ഹമ്പിയിലെ കോട്ടകൊത്തളങ്ങളും അന്തഃപുരങ്ങളും ആനപ്പന്തികളും പുനരുത്ഥാനം ചെയ്തപ്പോള്‍;ദൈവങ്ങളെ ശില്‍പ്പങ്ങളില്‍ ആവാഹിച്ച നാട്

Read More:  അടുത്ത അഞ്ചു ദിവസം കൂടി തുടരും; ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ; രണ്ടിടത്ത് യെല്ലോ അലർട്ട്

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img