കൊച്ചി: സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിൽത്തല്ല്. കൊച്ചി നേവൽ ബേസിന് സമീപം വാതുരുത്തി ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് ജീവനക്കാർ പരസപരം പോരടിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
കാക്കനാട് നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇൻഷ ബസിലെ ജീവനക്കാരും ഫോർട്ട് കൊച്ചിയിൽ നിന്നും ചിറ്റൂരിലേക്ക് പോവുകയായിരുന്ന പൊറ്റെക്കാട് എന്ന ബസിലെ ജീവനക്കാരും തമ്മിലായിരുന്നു തർക്കം നടന്നത്. പൊറ്റെക്കാട് ബസ് ഇൻഷ ബസിൽ ഉരസിയതാണ് തർക്കത്തിനു കാരണമായത്. വാക്കു തർക്കത്തിൽ തുടങ്ങി പിന്നീട് തമ്മിൽ തല്ലിൽ കലാശിക്കുകയായിരുന്നു.
സംഭവത്തിൽ ജാക്കി ലിവർ കൊണ്ട് ബസ് ജീവനക്കാരൻ അനസിനു അടിയേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തമ്മിൽ തല്ലിൽ ആറുപേർക്കെതിരെ ഹാർബർ പൊലീസ് കേസെടുത്തു.
Read Also: ഇന്ത്യൻ വ്യോമസേനയുടെ സൂര്യതേജസാവാൻ Mk-1A യുദ്ധവിമാനം; ജൂലൈയിൽ കൈമാറും; ഇനി 97 വിമാനങ്ങൾകൂടി വാങ്ങും