ആലപ്പുഴ: റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി തൂൺ ഇടിച്ച് തകർത്തു. ആലപ്പുഴ ആനാരി വടക്കേക്കരയിലെ പായിപ്പാട് -കണ്ണഞ്ചേരി റോഡിൽ ആനാരി ഗുരുമന്ദിരത്തിനു സമീപമാണ് സംഭവം. അപകടത്തിന് പിന്നാലെ ബസ് സമീപത്തെ പാടത്തേക്ക് ചരിഞ്ഞു.
തൃക്കുന്നപ്പുഴ-ആയാപറമ്പ് പാണ്ടി റൂട്ടിൽ ഓടുന്ന അച്ചുമോൻ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞു വീണെങ്കിലും ഉടൻ തന്നെ വൈദ്യുത ബന്ധം തനിയെ വിച്ഛേദിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിഞ്ഞത്. രാവിലെ ആയതിനാൽ ബസിൽ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു.
അതേസമയം അപകടത്തിൽ ആർക്കും പരിക്കില്ല.