web analytics

ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചത് കീഴ്ശാന്തി തന്നെ; പിന്നാലെ ബാങ്കിൽ പണം വെച്ചു; ഒടുവിൽ പിടിയിൽ

ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തിയെ പിടികൂടി പോലീസ്. ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശിയായ രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്.

ഇയാളെ എറണാകുളത്ത് നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സ്വർണം ഇയാൾ തേവരയിലെ ഫെഡറൽ ബാങ്കിൽ പണയം വച്ചതായും പോലീസ് കണ്ടെത്തി.

വിഷുദിനത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് മോഷണം പോയത്. കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് കാണാതായത്. വിശേഷ ദിവസമായതിനാൽ തന്നെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു.

രാമചന്ദ്രൻ പോറ്റി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ ആയിട്ടില്ലെന്നു ക്ഷേത്ര ഭാരവാഹികൾ പറഞ്ഞിരുന്നു. വിഗ്രഹത്തിൽ ചാർത്തുന്ന ആഭരണങ്ങൾ തിരികെ വയ്ക്കുന്ന ജോലി കാണാതായ കീഴ്ശാന്തിക്ക് ആയിരുന്നു.

രണ്ടാം തിയതി മുതൽ മേൽശാന്തി അവധിയിൽ ആയിരുന്നതിനാൽ കീഴ്ശാന്തിയായിരുന്നു വിഷു ദിനത്തിൽ ക്ഷേത്രത്തിലെ പ്രധാന ചുമതലകൾ ചെയ്തിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു; 65 വയസ്സുള്ള പിടിയാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംഘടനകൾ

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു ജയ്‌പുരിൽ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ദേഹമാസകലം...

മുംബൈയിൽ ക്രൂരത: പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു; നില അതീവ ഗുരുതരം

പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു മുംബൈയെ നടുക്കിയ ക്രൂരമായ ഒരു ആക്രമണത്തിന്റെ...

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക്

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ സംവിധായകനും നടനുമായ...

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന ഇന്ധനവില റെക്കോർഡ് ഉയരത്തിൽ

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

ഇന്ത്യയിലെ ഇന്റർനെറ്റ് നിലക്കുമോ? ചെങ്കടൽ സംഘർഷം സബ്‌സീ കേബിളുകൾക്ക് ഭീഷണി; ആശങ്കയിൽ ടെലികോം മേഖല

ഇന്ത്യയിലെ ഇന്റർനെറ്റ് നിലക്കുമോ? ചെങ്കടൽ സംഘർഷം സബ്‌സീ കേബിളുകൾക്ക് ഭീഷണി; ആശങ്കയിൽ...

Related Articles

Popular Categories

spot_imgspot_img