web analytics

ബാഹുബലിയ്ക്ക് ഇന്ന് 45 -ാം പിറന്നാൾ! അണിയറയിൽ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രോജക്ടുകൾ; പ്രഭാസിന്റെ പിറന്നാൾ ആഘോഷമാക്കാൻ ആരാധകർ

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം പ്രഭാസിന് ഇന്ന് 45-ാം ജന്മദിനം. ‘ബാഹുബലി’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ വിസ്മയമായി തീർന്ന പ്രഭാസിൻറെ ആരാധകർ ഇന്ന് ലോകം മുഴുവൻ ആഘോഷത്തിലാണ്‌. പിറന്നാൾ സമ്മാനമായി ആരാധകർക്ക് വലിയ സർപ്രയിസുകളാണ് പ്രഭാസ് ഒരുക്കിയിരിക്കുന്നത്. പ്രഭാസിൻറെ 6 സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നത്. മിസ്റ്റർ പെർഫെക്റ്റ്, മിർച്ചി,ചത്രപതി,റിബൽ,ഈശ്വർ,സലാർ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമാണെങ്കിലും പ്രഭാസ് പൊതുവേ നാണം കുണുങ്ങിയും അന്തര്മുഖനുമാണ്. സിനിമ ചിത്രീകരണത്തിനല്ലാതെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ പ്രഭാസിന് പൊതുവേ വലിയ നാണമാണ്. കൽക്കിയുടെ പല പ്രമോഷൻ പരിപാടികൾക്കിടയിലും മാധ്യമങ്ങളെ അഭിമുഖീകരിക്കാനായി ലജ്ജയോടെ ഇരിക്കുന്ന പ്രഭാസിനെ കാണാൻ കഴിയും. സിനിമ ചിത്രീകരണം ഇല്ലാത്ത സമയങ്ങളിൽ തൻറെതായ ഇടങ്ങളിൽ ഏകാന്തമായി ഇരിക്കാനാണ് പ്രഭാസ് കൂടുതൽ ഇഷ്ട്ടപ്പെടുന്നത്.

ചുറ്റുമുള്ളവർക്ക് ഭക്ഷണം കൊടുക്കുന്നതിൽ ഏറെ ശ്രദ്ധാലുവാണ് പ്രഭാസ്. പ്രഭാസിൻറെ ബിരിയാണി കമ്പം സൌത്ത് ഇന്ത്യൻ സിനിമാലോകത്ത് എല്ലാരവർക്കുമറിയാം. തൻറെ സഹപ്രവർത്തകർക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കുമായി പ്രഭാസ് വിരുന്നൊരുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി കഥകളുണ്ട്.നടൻ സൂര്യയും, കൽക്കിയിലെ സഹതാരം ദീപിക പദുകോണുമെല്ലാം പ്രഭസിന്റെ ഭക്ഷണം ഊട്ടിക്കുന്നതിൻറെ അനവധി കഥകൾ പറഞ്ഞിട്ടുണ്ട്. സിനിമയിലെ സുഹൃത്തുക്കൾ തന്റെ ജന്മനാടായ ഹൈദരാബാദിലെത്തുമ്പോൾ അവർക്കായി വിരുന്നൊരുക്കുന്നത് പ്രഭാസ് ഒരു തരത്തിലുള്ള ആചാരമാക്കിയിട്ടുണ്ട്.

1979 ഒക്ടോബർ 23ന് മദ്രാസ്സിൽ ജനിച്ച പ്രഭാസിന് സിനിമാപാരമ്പര്യവുമുണ്ട്. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായിരുന്ന യു. സൂര്യനാരായണ രാജുവിൻറെയും ഭാര്യ ശിവകുമാരിയുടെയും മൂന്നു മക്കളിൽ ഇളയവനാണ് വെങ്കിട് സത്യനാരായണ പ്രഭാസ് രാജു ഉപ്പൽപ്പടി എന്ന പ്രഭാസ്. ഭീമവരത്തെ ഡി.എൻ.ആർ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഹൈദരാബാദിലെ ശ്രീ ചൈതന്യ കോളേജിൽ നിന്നാണ് ബി.ടെക് ബിരുദം നേടിയത്.

ആറടി രണ്ടര ഇഞ്ച് പൊക്കക്കാരൻ വൈകാതെ സിനിമയിലെത്താൻ ഉള്ള മാർഗങ്ങളും തേടി തുടങ്ങി. 2002 ലാണ് പ്രഭാസിൻറെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ജയന്ത് സി. പരൻഞെ സംവിധാനം ചെയ്ത ‘ഈശ്വർ’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രഭാസ് തൻറെ ആദ്യ ചുവടു വയ്ക്കുന്നത്. ശ്രീദേവി വിജയകുമാർ ആയിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. അവിടന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് വിസ്മയചിത്രം ബാഹുബലിയിലൂടെയാണ്.ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായിരുന്നു ബാഹുബലി.എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയിലെ നായകവേഷം പ്രഭാസിനെ ലോക സിനിമയിലെ തന്നെ ശ്രദ്ധേയതാരമാക്കി.

വമ്പൻ സിനിമാ പദ്ധതികളാണ് പ്രഭാസിൻറെതായി അണിയറയിൽ ഒരുങ്ങുന്നത്. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് ഏകദേശം 2100 കോടിയുടെ പുതിയ പ്രോജക്ടുകൾ ആണ്. പ്രശാന്ത്‌ നീൽ ഒരുക്കി വൻ വിജയമായ സലാറിൻറെ രണ്ടാംഭാഗം സലാർ2: ശൗര്യംഗ പർവ്വം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ്, മാരുതിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ദി രാജാസാബ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിൻറെതായി ഉടൻ തീയേറ്ററുകളിൽ എത്തുന്നത്. പ്രഭാസിൻറെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേത്. റൊമാന്റിക് കോമഡി ഹൊറർ എന്ന വിഭാഗത്തിലാണ് ചിത്രമെത്തുന്നത്.

പീപ്പിൾ മീഡിയ ഫാക്ടറി നിർമ്മിക്കുന്ന ചിത്രത്തിൽ നിധി അഗർവാൾ, മാളവിക മോഹൻ എന്നിവരാണ് നായികമാർ. പ്രഭസിൻറെ കരിയറിലെ സമാനതകളില്ലാത്ത വിജയമായിരുന്നു കൽക്കിയുടേത്.താരപ്പകിട്ടുകൊണ്ടും ചിത്രത്തിൻറെ പ്രമേയം കൊണ്ടും അവതരണ രീതിയാലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കൽക്കിയുടെ രണ്ടാം ഭാഗമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. വൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രഭാസിൻറെ കരിയറിലെ തന്നെ പുതിയ അധ്യായത്തിൻറെ തുടക്കമാകുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

2021 ൽ യു.കെ ആസ്ഥാനമായുള്ള ‘ഈസ്റ്റേൺ ഐ’ എന്ന പ്രതിവാര പത്രം ലോകത്തിലെ ഒന്നാം നമ്പർ സൗത്ത് ഏഷ്യൻ സെലിബ്രിറ്റിയായി പ്രഭാസിനെ തിരഞ്ഞെടുത്തിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിൻറെ താരമൂല്യം കുതിച്ചുയർന്നതിൻറെ തെളിവുകൂടിയാണത്.
സർവേ ഫലം പ്രകാരം സിനിമ, ടെലിവിഷൻ, സാഹിത്യം, സംഗീതം, സോഷ്യൽ മീഡിയ എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ആഗോള താരങ്ങളെക്കാൾ മുന്നിലാണ് പ്രഭാസ് എന്നതും ശ്രദ്ധേയം.

Prabhas’ Birthday Exclusive update on Raja Saab

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് തിരുവനന്തപുരം:...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ...

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ പുറത്ത്

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ...

വിദ്യാർഥിനിക്കു നേരെയുണ്ടായ ആസിഡ് ആക്രമണം യുവതിയുടെ കുടുംബം തയാറാക്കിയ നാടകം..! യഥാർത്ഥത്തിൽ നടന്നത്…..

വിദ്യാർഥിനിക്കു നേരെയുണ്ടായ ആസിഡ് ആക്രമണം കുടുംബം തയാറാക്കിയ നാടകം നോർത്ത് വെസ്റ്റ്...

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും...

Related Articles

Popular Categories

spot_imgspot_img