web analytics

ഇന്ത്യയിലെ സ്ത്രീകളിൽ പ്രസവാനന്തര വിഷാദം കൂടി വരുന്നു; വിഷയം ഉന്നയിച്ച് ഷാഫി പറമ്പിൽ

ന്യൂഡൽഹി: ഇന്ത്യയിലെ സ്ത്രീകളിൽ പ്രസവാനന്തര വിഷാദരോഗം കൂടിവരികയാണെന്നുള്ള ഗൗരവകരമായ വിഷയം ലോക്സഭയിൽ ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ എം.പി.

സ്ത്രീകളിൽ കൂടി വരുന്ന പ്രസവാനന്തര വിഷാദരോഗം നിർണയിക്കുന്നതിനും, ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ധരായ മനഃശാസ്ത്രജ്ഞരുടെ സേവനം നൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു.

പ്രസവശേഷം സ്ത്രീകളെ ബാധിക്കുന്ന ഒരു മാനസിക അവസ്ഥയാണ് പ്രസവാനന്തര വിഷാദരോഗം. പെട്ടന്നുണ്ടാകുന്ന ഉത്ക്കണ്ഠ, ദേഷ്യം, സങ്കടം ഇവയെല്ലാം ഈ അവസ്ഥയുടെ ഭാഗമാണ്. ഇതിനെക്കുറിച്ചാണ് ഷാഫി പറമ്പിൽ ലോക്സഭയിൽ സംസാരിച്ചത്.

നമ്മുടെ നാട്ടിലെ മിക്ക ആശുപത്രികളിലും ഈ രോഗാവസ്ഥ നിർണയിക്കാനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ടുതന്നെ പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇത് കാരണമാകാറുണ്ട്.

വേണ്ട രീതിയിൽ ചികിത്സ ലഭിക്കാത്ത പ്രസവാനന്തര വിഷാദരോഗം അമ്മക്കും, കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്. ചില സന്ദർഭങ്ങളിൽ വിഷാദരോഗ ബാധിതരായ അമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ അപായപ്പെടുത്തുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

രാജ്യത്തെ സ്ത്രീകളിൽ 22 ശതമാനത്തോളം പ്രസവാനന്തര വിഷാദരോഗ ബാധിതരാവുന്നുവെന്നാണ് കണക്കുകൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കണക്കുകൾ 26 ശതമാനമാണ്.

അതിഗൗരവകരമായ ഈ പ്രശ്നം മനസ്സിലാക്കാനും പരിഹരിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചട്ടം 377 പ്രകാരം ഷാഫി പറമ്പിൽ ആവശ്യപ്പെടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

Related Articles

Popular Categories

spot_imgspot_img