സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….
2025 സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി, വെട്ടുകത്തി, വടിവാൾ തുടങ്ങിയ മാരകായുധങ്ങൾ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാകും. വീടുകളിൽ സൂക്ഷിക്കുന്നതും കുറ്റകരമാണ്.
എന്നാൽ, സാംസ്കാരികം, ചരിത്രം, പരമ്പരാഗതം, കാർഷികം എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളിൽ മാത്രം നിയമത്തിൽ വിട്ടുവീഴ്ച അനുവദിക്കപ്പെടും. അതിനായി നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടാകും.
നിയമം ലംഘിച്ച് ആയുധങ്ങൾ കൈവശം വച്ചാൽ പരമാവധി 47,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 26 ലക്ഷം രൂപ) വരെ പിഴയോ, രണ്ട് വർഷം വരെ തടവോ ശിക്ഷയായി ലഭിക്കാം. വീടുകളിൽ പൊതുവെ കാണപ്പെടുന്ന വാക്കത്തിയും ഇതിന്റെ പരിധിയിൽപ്പെടും.
ഇപ്പോൾ തന്നെ കൈവശമുള്ള ആയുധങ്ങൾ സുരക്ഷിതമായി ഉപേക്ഷിക്കാനായി 40-ത്തിലധികം പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക ബിന്നുകൾ സ്ഥാപിച്ചിരിക്കുകയാണ്. 2025 നവംബർ 30 വരെ ആയുധങ്ങൾ പിഴയില്ലാതെ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.
അടുത്തകാലത്തായി ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ചതിനാലാണ് വിക്ടോറിയൻ സർക്കാർ കടുത്ത നടപടി സ്വീകരിച്ചത്.
ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത; വരാനിരിക്കുന്നത് അവസരങ്ങളുടെ പറുദീസ ; ഈ മേഖലയിലുള്ള മലയാളികൾക്കായി റിക്രൂട്ട്മെൻ്റ് ഉടൻ
സിഡ്നി ∙ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ (NSW) വയോജനപരിചരണം, നഴ്സിങ് മേഖലകളിലേക്ക് കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ഥികള്‍ക്ക് വൻ സാധ്യതകൾ ഒരുക്കുന്ന ത്രികക്ഷി (നോർക്ക റൂട്ട്സ്, കെ-ഡിസ്ക് , ദ മൈഗ്രേഷൻ ഏജൻസി) ധാരണാപത്രം ഒപ്പുവച്ചു.
കൊച്ചിയില്‍ നടന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ അജിത് കൊളശ്ശേരി, ദ മൈഗ്രേഷൻ ഏജൻസിയുടെ മാനേജിങ് ഡയറക്ടർ സാറാ താപ്പ എന്നിവര്‍ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ന്യൂ സൗത്ത് വെയിൽസിലെ വയോജന പരിപാലനം, നഴ്സിങ് മേഖലകളിലുള്ള വിദഗ്ധരുടെ കുറവ് പരിഹരിക്കുന്നതിനായി കേരളത്തിൽ നിന്നുളള പ്രഫഷനലുകളെ പരിശീലിപ്പിച്ച് റിക്രൂട്ട്ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.
ന്യൂ സൗത്ത് വെയിൽസ് സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ്മെന്റ് എൻഎസ്‌ഡബ്ല്യുവിന്റെ പിന്തുണയോടെയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
കെ-ഡിസ്ക് എക്സിക്യുട്ടീവ് ഡയറക്ടർ പി.എം. റിയാസ്, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സാറാ താപ്പ എന്നിവരാണ് ധാരണാപത്രം കൈമാറി.
ഓസ്ട്രേലിയയിലേക്ക് നിരവധി അവസരങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് ധാരണാപത്രമെന്ന് അജിത് കോളശ്ശേരി പറഞ്ഞു.
ലോകോത്തരമായ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളും അത്യാധുനിക ആരോഗ്യസൗകര്യങ്ങളുമുളള ന്യൂ സൗത്ത് വെയില്‍സില്‍ 18,000 ത്തോളം ആരോഗ്യപ്രവര്‍ത്തകരാണ് നിലവില്‍ ജോലിചെയ്യുന്നത്.
2036 ഓടെ ഇത് 50,000 മായി ഉയരുമെന്നും മാലിനി ദത്ത് പറഞ്ഞു. ടെക്നോളജി, എഞ്ചിനീയറിങ്, ട്രേഡ് മേഖലകളിലെ കേരളത്തില്‍ നിന്നുളള ഉദ്യോഗാർഥികളെ ഓസ്ട്രേലിയൻ തൊഴിൽസാധ്യതകളുമായി ബന്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും സാറാ താപ്പയും അഭിപ്രായപ്പെട്ടു.