രാജ്യത്തിനായി റൊണാള്‍ഡോയുടെ മൂന്നാം കിരീടം; യുവേഫ നേഷന്‍സ് ലീഗ് ജേതാക്കളായി പോര്‍ച്ചുഗൽ

മ്യൂണിക്: ഇത്തവണത്തെ യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. കലാശപ്പോരില്‍ സ്‌പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഇക്കുറി ചാംപ്യന്മാരായത്.

ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്. ആദ്യാവസാനം ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയില്‍ സ്പെയിന്‍ മുന്നിലായിരുന്നു.

21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയെടുത്തത്ത്. പിന്നാലെ തന്നെ 25ാ-ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് മറുപടി ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്.

നിശ്ചിത സമയവും എക്‌സ്ട്രാ സമയവും കടന്നെങ്കിലും മത്സരം സമനിലയിൽ കലാശിച്ചു. ഇതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് മാറി.

ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്തവരെല്ലാം വല കുലുക്കി. എന്നാല്‍ സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ കിക്ക് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയോഗ കോസ്റ്റ തടഞ്ഞത് കളിയിൽ നിര്‍ണായകമായി.

പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോയും സ്‌പെയിനിന്‍ ലമീന്‍ യമാലും സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതിനാല്‍ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല.

പോര്‍ച്ചുഗലിനായി റൊണാള്‍ഡോയുടെ മൂന്നാം കിരീടമാണിത്. 2016ലെ യൂറോ കപ്പും 2019ലെ നേഷന്‍സ് ലീഗും പോര്‍ച്ചുഗല്‍ നേടിയിരുന്നു.

അന്താരാഷ്ട്ര ഫുട്‌ബോളിലെ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 138 ആയി

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img