web analytics

ഇറാനില്‍ വനിതകള്‍ ഹിജാബ് ഉപേക്ഷിക്കണമെന്ന് പാട്ടിലൂടെ ആഹ്വാനം; പോപ് ഗായകന് 74 ചാട്ടവാറടി ശിക്ഷ

ദുബായ്: ഇറാനില്‍ വനിതകള്‍ ഹിജാബ് ഉപേക്ഷിക്കണമെന്ന് പാട്ടിലൂടെ ആഹ്വാനം നടത്തിയ ഗായകന് 74 ചാട്ടവാറടി ശിക്ഷ.

ഗായകന്‍ മെഹ്ദി യരാഹിയെ ആണ് പിന്നീട് മദ്യപിച്ചു എന്ന കുറ്റം ചുമത്തി ശിക്ഷിച്ചത്. ഗാനത്തിന്റെ പേരിലല്ല, മദ്യപിച്ചതിന്റെ പേരിലാണു ശിക്ഷയെന്നാണ് ഇറാൻനൽകിയ ഔദ്യോഗിക വിശദീകരണം.

ഹിജാബ് ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഗാനം സാമൂഹികമാധ്യമത്തിലാണ് മെഹ്ദി യരാഹി പോസ്റ്റ് ചെയ്തത്. ഹിജാബ് ധരിക്കാതെ നൃത്തം ചെയ്യുന്ന വനിതകളുടെ ദൃശ്യങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ അറസ്റ്റിലായത്. ശിക്ഷയ്ക്ക് പിന്നാലെ ‘സ്വാതന്ത്ര്യത്തിന് വില കൊടുക്കാത്തവര്‍ അതിന് അര്‍ഹരല്ലെന്നും ഞാന്‍ എന്റെ വില കൊടുത്തു’ എന്നും മെഹ്ദി യരാഹി സമൂഹമാധ്യമത്തിലെഴുതി. ഇറാനിലെ ഏറ്റവും പ്രമുഖ പോപ് ഗായകനാണ് മെഹ്ദി യരാഹി.

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് പിടികൂടിയ മഹ്‌സ അമിനി (22) പോലീസ്കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് 2022 സെപ്റ്റംബറില്‍ ഇറാനില്‍ മാസങ്ങളോളം പ്രക്ഷോഭം നടന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ഓരോ തവണ...

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളിലൂടെ യാത്ര: ജിസിസി അംഗീകാരം

കുവൈത്ത് സിറ്റി:ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലൂടെ ഒറ്റ വിസയിൽ യാത്ര...

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും, മടങ്ങിയാൽ നടപടി

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും ന്യൂഡൽഹി: പാകിസ്താനെതിരായ...

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് തമിഴ്നാട്ടിലെ...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

Related Articles

Popular Categories

spot_imgspot_img