web analytics

ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും

വത്തിക്കാൻ സിറ്റി: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും. റോമിലെ ജെമെല്ലി ആശുപത്രിക്ക് പുറത്തായിരിക്കും വിശ്വാസികളെ അഭിവാദ്യം ചെയ്യുക.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 5 ഞായറാഴ്ചകളിൽ മാർപാപ്പയ്ക്ക് വിശ്വാസികളെ അഭിസംബോധന ചെയ്യാൻ സാധിച്ചിട്ടില്ല.

വലിയ ആശങ്കകളിലൂടെയാണ് കഴി‍ഞ്ഞ ദിവസങ്ങളെല്ലാം വിശ്വാസി സമൂഹം കടന്നുപോയത്.

കടുത്ത ന്യൂമോണിയെ ബാധയെ തുടർന്നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചിരുന്നു.

88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായാണ് കഴിഞ്ഞ ഫെബ്രുവരി 14നാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച മാർപാപ്പ ആന്റിബയോട്ടിക് ചികിത്സയിലാണ് കഴിയുന്നത്.

ലോകത്താകമാനമുള്ള വിശ്വാസികള്‍ പാപ്പയുടെ സൌഖ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളിലായിരുന്നു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാലയർപ്പണമടക്കം നടത്തിയിരുന്നു.

തനിക്ക് വേണ്ടി പ്രാർത്ഥനകളിൽ ഏർപ്പെട്ടവർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി അറിയിച്ചതായി വത്തിക്കാൻ വക്താവ് പറഞ്ഞു. എത്രയും വേഗം മാർപാപ്പ സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയും വത്തിക്കാൻ വക്താവ് പങ്കുവച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി ചർച്ചകൾ ശക്തം

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി...

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ മുംബൈ:...

ചിലർക്കു സമ്മർദ്ദം, ചിലർക്കു വിജയം – ഇന്നത്തെ നക്ഷത്രഫലം

ചിലർക്കു സമ്മർദ്ദം, ചിലർക്കു വിജയം – ഇന്നത്തെ നക്ഷത്രഫലം ദിവസം എങ്ങനെയായിരിക്കും? നേട്ടമോ,...

Related Articles

Popular Categories

spot_imgspot_img