മലപ്പുറം: സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു. മലപ്പുറം അരീക്കോടാണ് സംഭവം. വയനാട് സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്.(policeman committed suicide in the police camp)
വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. എസ്ഓജി കമാൻഡോ ആണ് ഇദ്ദേഹം. വിനീതിന് അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.