web analytics

ഈ പരിക്കുമായി എത്തുന്നയാളെ സൂക്ഷിക്കണം, അത് കുറുവ സംഘാംഗം ! ആശുപത്രികൾക്ക് മുന്നറിയിപ്പുമായി പോലീസ്

ആലപ്പുഴ പുന്നപ്ര തൂക്കുകുളത്ത് മോഷണ ശ്രമത്തിനിടെ, കുറുവ സംഘത്തിലെ മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ മുഖത്തെ എല്ല് പൊട്ടിയതായി സംശയം. പ്രദേശവാസിയുമായി മൽപ്പിടുത്തമുണ്ടാകുകയും ഇയാളുടെ ഇടി മുഖത്തേൽക്കുകയും ചെയ്തിട്ടുണ്ട്. Police warned hospitals about kuruva sangha

തുന്നിക്കെട്ടൽ വേണ്ട മുറിവുണ്ടെന്നാണ് നിഗമനം. മുഖത്ത് പരിക്കേറ്റ് ചികത്സയ്ക്കായി വരുന്നവരുടെ വിവരം കൈമാറാൻ ആശുപത്രികൾക്ക് പോലീസ് നിർദ്ദേശം നൽകി.

സന്ദേശം:

‘ഇന്നലെ (14.11.2024) ആലപ്പുഴ ജില്ലയിലെ പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ കുറുവ സംഘത്തിലെ മോഷ്ടാവ് എന്ന് സംശയിക്കുന്ന ഒരാൾ പ്രദേശവാസിയുമായി മൽപിടുത്തം ഉണ്ടാവുകയും, ആയതിൽ വെച്ച് മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ മുഖത്ത് തുന്നിക്കെട്ടൽ വേണ്ട വിധത്തിലുള്ള സാരമായ പരിക്ക് സംഭവിച്ചിട്ടുള്ളതായി അറിയുന്നു.

ടിയാൻ ചികിത്സയ്ക്കായി ഏതെങ്കിലും ആശുപത്രിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ ഏതെങ്കിലും ആശുപത്രികൾ, ക്ലിനിക്ക് എന്നിവിടങ്ങളിൽ ഇത്തരത്തിൽ മുഖത്ത് പരിക്കുകളുമായി ആരെങ്കിലും ചികിത്സാ തേടിയിട്ടുള്ളതായി അറിവ് ലഭിക്കുകയാണെങ്കിൽ താഴെ കാണുന്ന ഫോൺ നമ്പരിൽ വിവരം അറിയിക്കുവാൻ താൽപര്യപ്പെടുന്നു.’


ആലപ്പുഴ ജില്ലാ പോലീസ് മേധാവി: 9497996982
DySP ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ആലപ്പുഴ : 9497990037
ISRO, പുന്നപ്ര പോലീസ് സ്റ്റേഷൻ: 9497980289

ജില്ലയിൽ അടുത്തിടെ കുറുവാ സംഘത്തിന്റെതെന്ന് സംശയിക്കുന്ന പത്തോളം മോഷണങ്ങളാണ് ഉണ്ടായത്. കോമളപുരത്തും മണ്ണഞ്ചേരിയിലും ചേർത്തലയിലും കായംകുളത്തുമാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കൽ, അടുക്കള വാതിൽ പൊളിച്ച് അകത്തു കടക്കൽ, വസ്ത്രധാരണം, തുടങ്ങിയ മോഷണ രീതികളിൽ നിന്നാണ് കുറുവാ സംഘമെന്ന് പൊലീസ് സംശയിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന്...

‘ഇവിടെ ടിക്കറ്റില്ല, എന്നാൽ അടുത്തിടത്തേക്ക് വിട്ടോ’….സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നു മാതാപിതാക്കൾ

സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ കുട്ടിയെ മറന്നു മാതാപിതാക്കൾ .ഗുരുവായൂർ: സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി...

Related Articles

Popular Categories

spot_imgspot_img