web analytics

ഗുണ്ടാ വിളയാട്ടം അനുവദിക്കില്ല: ഇടുക്കിയിൽ മണൽ മാഫിയക്കെതിരെ പോലീസ് നടപടി ശക്തം; ലോറികൾ പിടിച്ചെടുത്തു

ഇടുക്കിയിൽ മണൽ മാഫിയക്കെതിരെ പോലീസ് നടപടി ശക്തം ; ലോറികൾ പിടിച്ചെടുത്തു

ഇടുക്കി ജില്ലയുടെ അതിർത്തി മേഖലകളിൽ പിടിമുറുക്കുന്ന മണ്ണ് മാഫിയ സംഘങ്ങൾക്കെതിരെ കുമളി പോലീസ് നടപടി കടുപ്പിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടന്ന മിന്നൽ പരിശോധനയിൽ അനധികൃതമായി മണ്ണുമായി പോയ നാല് ലോറികൾ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതോടെ ഈ മാസം മാത്രം കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയ മണ്ണ് കടത്ത് വാഹനങ്ങളുടെ എണ്ണം പതിനൊന്നായി ഉയർന്നു.

പ്രദേശത്ത് മണ്ണ് മാഫിയയുടെ പ്രവർത്തനങ്ങൾ ജനജീവിതത്തിന് ഭീഷണിയാകുന്നു എന്ന വ്യാപക പരാതിയെത്തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പരിശോധന ശക്തമാക്കിയത്.

അട്ടപ്പള്ളം, വെള്ളാരംകുന്ന്, ആനവിലാസം, ചെങ്കര, മുരുക്കടി, അമരാവതി തുടങ്ങിയ പ്രദേശങ്ങളിലാണ് പോലീസ് പ്രധാനമായും പരിശോധന നടത്തിയത്.

പിടികൂടിയ വാഹനങ്ങൾ വൻ തുക പിഴയീടാക്കുന്നതിനായി കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങൾ വിട്ടുകൊടുക്കാതെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

പരിസ്ഥിതിലോല മേഖലയായ ഇടുക്കിയിൽ ഇത്തരത്തിൽ വ്യാപകമായി മണ്ണെടുക്കുന്നത് ഭൂഗർഭ ജലനിരപ്പിനെ ബാധിക്കുമെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകരും പങ്കുവെക്കുന്നുണ്ട്.

അനധികൃത മണ്ണ് കടത്തിനൊപ്പം മേഖലയിൽ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടവും വർധിക്കുന്നത് പോലീസിനെ കുറച്ചൊന്നുമല്ല കുഴപ്പിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മണ്ണുമായി അമിതവേഗതയിൽ പാഞ്ഞ ടിപ്പർ ലോറി ഇടിച്ച് രണ്ട് കാൽനടയാത്രക്കാർക്ക് പരിക്കേറ്റിരുന്നു.

ഇതിനു പിന്നാലെ വെള്ളാരംകുന്നിൽ മണ്ണ് കടത്തിന്റെ വിഹിതത്തെച്ചൊല്ലി മാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇത്തരം അക്രമസംഭവങ്ങൾ അതിർത്തി ഗ്രാമങ്ങളിൽ വൻ ഭീതിയാണ് പടർത്തുന്നത്. ഗുണ്ടാ സംഘങ്ങളുടെ ഇടപെടൽ ശക്തമായതോടെ മേഖലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ പ്രത്യേക സ്‌ക്വാഡിനെ തന്നെ നിയോഗിക്കേണ്ടി വന്നിരിക്കുകയാണ്.

അനധികൃതമായ മണ്ണ് കടത്തും അതുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കുമളി എസ്.എച്ച്.ഒ കെ. അഭിലാഷ് കുമാർ വ്യക്തമാക്കി.

രാത്രികാല പെട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം പ്രധാന കവലകളിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

മണ്ണെടുപ്പിന് അനുമതിയുള്ള സ്ഥലങ്ങളിൽ പോലും നിയമങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ റവന്യൂ വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധനയ്ക്കും നീക്കമുണ്ട്.

അതിർത്തി കടന്നുള്ള മണ്ണ് കടത്ത് തടയാൻ തമിഴ്‌നാട് പോലീസുമായി ചേർന്ന് ചെക്ക് പോസ്റ്റുകളിൽ ജാഗ്രത വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

Related Articles

Popular Categories

spot_imgspot_img